Mahe Fuel Price| ലിറ്ററിന് 80 രൂപയ്ക്ക് ഡീസൽ, കേരളത്തിനടുത്ത് ഇങ്ങിനെയൊരു സ്ഥലമുണ്ട്
എല്ലായിടത്തും ഇന്ധനവിലയിൽ മാറ്റം വന്നെങ്കിലും കേരളത്തിൽ മാത്രം വിലക്കുറവിന് ഇപ്പോഴും ആനുപാതികമായി സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ല.
മാഹി: ഡീസലിന് 80.94 രൂപ,പെട്രോളിന് 92.52 രൂപ കേരളത്തിനടുത്ത് ഇങ്ങിനെയൊരു സ്ഥലമുണ്ട്. അതാണ് മാഹി. കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതോടെ മാഹിയിൽ പെട്രോൾ ലിറ്ററിന് 12.80 രൂപയും ഡീസലിന് 18.92 രൂപയുമാണ് കുറഞ്ഞത്. പുതുച്ചേരി സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചതോടെയാണ് ഇന്ധനവിലയിൽ കുറവുണ്ടായത്.
എല്ലായിടത്തും ഇന്ധനവിലയിൽ മാറ്റം വന്നെങ്കിലും കേരളത്തിൽ മാത്രം വിലക്കുറവിന് ഇപ്പോഴും ആനുപാതികമായി സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ല. നികുതി വരുമാനം കുറയുമെന്ന പേടിയാണ് സർക്കാർ വിലക്കുറവിനോട് അനുകൂല നിലപാട് സ്വീകരിക്കാതിരിക്കാൻ കാരണം.
നിലവിൽ ഡീസലിന് 12 രൂപ 33 പൈസയും, പെട്രോളിന് 6 രൂപ 57 പൈസയുമാണ് കുറഞ്ഞത്. എന്നാൽ സംസ്ഥാന സർക്കാരിൻറെ വാറ്റിൽ കൂടി കുറവ് വന്നാൽ കേരളത്തിൽ വലിയ മാറ്റം ഉണ്ടാവും.ശതമാനക്കണക്കിൽ നോക്കിയാൽ ഡീസലിന് അഞ്ച് രൂപയും പെട്രോളിന് 3 രൂപ 20 പൈസയുമാണ് കുറയുന്നത്.
ALSO READ: Fuel price hike | ഇന്ധന വില ഇന്നും വർധിപ്പിച്ചു പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർധിച്ചു
തിരുവനന്തപുരത്ത് 106 രൂപയും ഡീസലിന് 93.47 രൂപയുമാണ് ഇന്നത്തെ കേരളത്തിലെ ഇന്ധനവില. ആനുപാതികമായ വിലക്കുറവ് വേണമെന്നാണ് പൊതുവായി ഉള്ള വികാരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...