തിരുവനന്തപുരം: ഇന്ധന വില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110.59 രൂപയും ഡീസൽ ലിറ്ററിന് 104. 30 രൂപയുമായി. കോഴിക്കോട് പെട്രോൾ 108.82 രൂപയും ഡീസൽ 102.66 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 108.55 രൂപയും ഡീസലിന് 102.40 രൂപയുമാണ്.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ മാത്രം രാജ്യത്ത് ഡീസലിന് 8 രൂപ 12 പൈസയും പെട്രോളിന് 6 രൂപ 42 പൈസയും വർധിച്ചിട്ടുണ്ട് . റിപ്പോർട്ടുകൾ അനുസരിച്ച് ഇനിയുള്ള ദിവസങ്ങളിലും മാറ്റമില്ലാതെ ഇന്ധന വില വർധിക്കും. ഇന്ധന വിലയിലെ കുതിച്ച് ചാട്ടം സാധാരണക്കാരന് വൻ തിരിച്ചടിയായിരിക്കുകയാണ്.
ഇന്ധനവില ഉയർന്ന വരുന്ന സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നതും ജനങ്ങൾക്ക് പ്രതിസന്ധിയാകുന്നുണ്. ഇതിനിടയിൽ ഇന്ധന വില വർധിക്കുന്നതിന് പ്രതിസന്ധി ഒഴിവാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിരിക്കുന്ന നികുതി ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വിലയില്‍ ഉണ്ടായ വര്‍ധനവാണ് രാജ്യത്ത് ഇന്ധന വിലയിൽ പ്രതിഫലിക്കുന്നത്. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ ആറ് മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് വ്യത്യസ്തമാകും.
ALSO READ: Fuel Price Hike : ഇന്ധന വില ഇന്നും കൂടി, സംസ്ഥാനത്തെ പെട്രോൾ വില 110ൽ എത്തി
ഇന്ധവില വർധനവിനെതിരെ കോൺഗ്രസ് നവംബർ 14 മുതൽ 29 വരെ കേന്ദ്രസർക്കാരിനെതിരെ പ്രചാരണം നടത്തി രാജ്യവ്യാപകമായി പ്രതിഷേധിക്കും. സംസ്ഥാന കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിലാകും പ്രതിഷേധമെന്ന് എഐസിസി ജനൽൽ സെക്രട്ടറി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...