പാലക്കാട്: ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ് രണ്ട് കുട്ടികളുമായി വനത്തിൽ കയറി. ചിറ്റൂർ ഊരിൽ താമസിക്കുന്ന യുവാവാണ് തൻ്റെ കുട്ടികളുമായി വനത്തിനുള്ളിലേയ്ക്ക് പോയത്. ഇവരിൽ ഒരു കുട്ടിയെ ആശാപ്രവർത്തകർ രക്ഷിച്ചു. യുവാവിനും മറ്റൊരു കുട്ടിക്കും വേണ്ടിയുള്ള പോലീസിൻ്റെ തിരച്ചിൽ പുരോഗമിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉച്ചയ്ക്ക് 12 മണിയോടെ യുവാവ് മദ്യപിച്ച ശേഷം അങ്കണവാടിയിൽ എത്തി കുട്ടികളെ വിളിച്ചു കൊണ്ടു പോകുകയായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതിനാൽ അങ്കണവാടി ജീവനക്കാരിക്ക് സംശയം തോന്നി. കുട്ടികളെ കൊണ്ടുപോകാൻ കഴിയില്ലെന്ന് ജീവനക്കാരി പറഞ്ഞെങ്കിലും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ഇയാൾ കുട്ടികളെയും കൊണ്ട് പോകുകയായിരുന്നു. 


ALSO READ: മെഡിക്കല്‍ കോളേജിലെ പീഡനം: അതിജീവിതയ്ക്കൊപ്പം നിന്ന നഴ്‌സിനെ ഭീഷണിപ്പെടുത്തിയതായി പരാതി


യുവാവ് കുട്ടികളെയും കൂട്ടി പോയതിന് പിന്നാലെ ജീവനക്കാരി ആശവർക്കർമാരെയും പോലീസിനെയും വിവരമറിയിച്ചു. ഇവർ തന്നെയാണ് യുവാവിനെ പിന്തുടർന്ന് ഒരു കുട്ടിയെ രക്ഷപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ കുട്ടിയുമായി യുവാവ് അഗളി വനത്തിലേയ്ക്കാണ് പോയത്. പോലീസും നാട്ടുകാരും സംയുക്തമായാണ് വനത്തിനുള്ളിൽ തിരച്ചിൽ നടത്തുന്നത്. യുവാവിൻ്റെ പേര് ശ്രീകാന്ത് എന്നാണെന്നും കുട്ടികൾക്ക് 5, 3 എന്നിങ്ങനെയാണ് പ്രായമെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.


മധ്യ-തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്


കേരളത്തിൽ  വേനൽ മഴ സജീവമാകുന്നു. ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യ-തെക്കൻ കേരളത്തിലും പാലക്കാട്, വയനാട് ജില്ലകളിലും കിഴക്കൻ മേഖലകളിലുമാണ് മഴയ്ക്ക് കൂടുതൽ സാധ്യതയെന്നാണ് മുന്നറിയിപ്പിൽ  പറയുന്നത്. ഇതിൻ്റെ ഭാഗമായി  പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 


ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ 


ഇടിമിന്നൽ അപകടകാരികളാണ് അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും. അതുകൊണ്ടുതന്നെ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ സ്വീകരിക്കേണ്ടതാണ്. 


ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. 


ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. 


തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. 


ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. 


കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും വേണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.