Wild Elephant Attack: കാട്ടാന യുവാവിനെ ചവിട്ടിക്കൊന്ന സംഭവം: നാട്ടുകാരുടെ ആവശ്യങ്ങൾക്ക് ഉറപ്പ് നൽകി കളക്ടർ; ഇന്ന് ഹർത്താൽ!
Wild Elephant Attack In Kuttampuzha: കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് കോണ്‍ഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊച്ചി: കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധത്തിനൊടുവിൽ നാട്ടുകാരുടെ ആവശ്യങ്ങളിൽ ജില്ലാ കളക്ടര്‍ ഉറപ്പ് നൽകി. പ്രതിഷേധം തുടങ്ങി ഏഴ് ണിക്കൂർ പിന്നിട്ടത്തിന് ശേഷമാണ് നഷ്ടപരിഹാരം അടക്കമുള്ള കാര്യത്തിൽ നാട്ടുകാര്‍ക്ക് ജില്ലാ കളക്ടര്‍ ഉറപ്പ് നൽകിയത്. സംഭവത്തെ തുടർന്ന് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് കോണ്‍ഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: ഗുണ്ടനേതാവിനൊപ്പം മദ്യ സത്കാരത്തിൽ പങ്കെടുത്ത് ഉന്നതപോലീസ് ഉദ്യോഗസ്ഥർ; സംഭവം തലസ്ഥാനത്ത്
അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ നൽകുമെന്ന് അറിയിക്കുകയും അതിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ കുടുംബത്തിന് കൈമാറുകയും ചെയ്തതോടെയാണ് പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിക്കാൻ നാട്ടുകാർ തീരുമാനിച്ചത്.
നാട്ടുകാരുടെ ആവശ്യപ്രകാരം ട്രഞ്ചുകളുടെ നിര്‍മാണം ഇന്ന് തന്നെ തുടങ്ങുമെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് വൈദ്യുത വിളക്കുകൾ സ്ഥാപിക്കാനുള്ള നടപടികളും ഇന്ന് മുതൽ ആരംഭിക്കും. സോളാര്‍ ഫെൻസിങ്ങിന്റെ ജോലികൾ 21 നും ആരംഭിക്കും. ഉറപ്പുനൽകിയ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്ന കാര്യത്തിൽ നേരിട്ടെത്തി 27 ന് അവലോകന യോഗം ചേരുമെന്നും കളക്ടര്‍ ഉറപ്പുനൽകിയിട്ടുണ്ട്.
ഇതിനു ശേഷമാണ് മൃതദേഹം അപകടം നടന്ന സ്ഥലത്തുനിന്നും കോതമംഗലം ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ കോതമംഗലത്ത് ഇന്ന് മൂന്ന് മണിക്ക് നടത്താനിരിക്കുന്ന പ്രതിഷേധ റാലിയിൽ മാറ്റമുണ്ടാകില്ലെന്നും നാട്ടുകാര്‍ അറിയിച്ചു. സംഭവ സ്ഥലത്തേക്ക് എത്തിയ കളക്ടര്‍ക്കും എംഎൽഎക്കും നേരെ നാട്ടുകാര്‍ ശക്തമായ രോഷം പ്രകടിപ്പിച്ചിരുന്നു. നീണ്ട നേരത്തെ ചര്‍ച്ചയ്ക്ക് ശേഷമാണ് സമവായത്തിലെത്തിയതും.
Also Read: ചിങ്ങ രാശിക്കാർക്ക് പുരോഗതിയുടെ ദിനം, തുലാം രാശിക്കാർക്ക് കഠിനാധ്വാനം ഏറും, അറിയാം ഇന്നത്തെ രാശിഫലം!
സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കോതമംഗലം എംഎൽഎ മാത്യു കുഴൽനാടൻ രംഗത്തെത്തിയിരുന്നു. കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയാണ് കോതമംഗലം എംഎൽഎ മാത്യു കുഴൽനാടൻ സംസാരിച്ചത്. ഈ വിഷയങ്ങൾ സംസ്ഥാന സർക്കാരിന് മുന്നിൽ പലപ്പോഴായി പറഞ്ഞിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇന്നലെയാണ് കോതമംഗലം കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നത്. കുടമ്പുഴ ക്‌ണാച്ചേരിയിലായിരുന്നു സംഭവം നടന്നത്. ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ യുവാവിൻ്റെ മൃതദേഹം റോഡരികിൽ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ക്‌ണാച്ചേരി സ്വദേശി എൽദോസാണ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.