ആലപ്പുഴ: ആലപ്പുഴയിൽ പുതിയ കളക്ടർ ചാർജ്ജ് എടുത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ് മധുരപലാഹാര വിതരണം നടത്തി. ആലപ്പുഴ കളക്ട്രേറ്റിന് മുന്നിലാണ് പ്രവർത്തകർ മധുര പലഹാരങ്ങൾ വിതരണം ചെയ്തത്. പുതിയ കളക്ടറായി കൃഷ്ണ തേജ ചുമതലയേറ്റിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ജില്ലാ കളക്‌ടറുടെ പദവി ഒഴിഞ്ഞ് പുതിയ കളക്ടർ ചാർജ് എടുക്കുന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ചായിരുന്നു യൂത്ത് കോൺഗ്രസ് ആലപ്പുഴയിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തത്. 

Read Also: Kerala Rain Updates: മഴയുടെ ശക്തി കുറഞ്ഞു; ഏഴ് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു, നിലവിൽ റെഡ് അലർട്ട് മൂന്ന് ജില്ലകളിൽ മാത്രം


യൂത്ത് കോൺഗ്രസ് ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുന്നിലായിരുന്നു മധുര പലഹാര വിതരണം നടത്തിയത്. കളങ്കിതനായ കളക്ടർ മാറിയത്തിലുള്ള സന്തോഷമാണ് തങ്ങൾ മധുരം നൽകി ആഘോഷിക്കുന്നത് എന്നാണ് യൂത്ത് കോൺഗ്രസുകാരുടെ വാദം.


ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയിൽ കളക്ടറായി നിയമിച്ച് ഉത്തരവ് ഇറങ്ങിയത് മുതൽ യൂത്ത് കോൺഗ്രസ് ആലപ്പുഴയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ കളക്ടർ വി ആർ കൃഷ്ണതേജ ചുമതല ഏറ്റെടുത്തതിലുള്ള ആഹ്ലാദസൂചകമായി പ്രവർത്തകർ മധുരപലഹാര വിതരണം നടത്തിയത്. 

Read Also: Muvattupuzha bridge: മൂവാറ്റുപുഴയിൽ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വൻഗര്‍ത്തം; ​ഗതാ​ഗതം നിരോധിച്ചു


ജനവികാരത്തിനെതിരായി സർക്കാർ പ്രവർത്തിച്ചാൽ ഇനിയും ജനകീയ പ്രതിരോധം തീർക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്താകെ ഉയർന്നത്. 


മാധ്യമ പ്രവർത്തകർ, വിവിധ സംഘടനകൾ, സാംസ്കാരിക നായകർ തുടങ്ങി സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധമുയർന്നു. വിവിധ സംഘടനകൾ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഇതിനെല്ലാമൊടുവിലാണ് ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത്. 

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.