നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സം​ഘർഷം. പ്രതിഷേധക്കാർ സ്‌പീക്കറുടെയും, മുഖ്യമന്ത്രിയുടെയും, മുഹമ്മദ് റിയാസിന്റെയും കോലം കത്തിച്ചു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ പോലീസിന് നേരെ കമ്പുകളും കല്ലുകളും വലിച്ചെറിഞ്ഞു. ഇതിന് പിന്നാലെയാണ് ജലപീരങ്കി പ്രയോ​ഗിച്ചത്. പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി, സ്പീക്കർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവരുടെ കോലം കത്തിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായി. പ്രതിഷേധക്കാർ ക്യാമറകൾ തട്ടിമാറ്റിയത്  മാധ്യമപ്രവർത്തകരും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി. പോലീസ് പലതവണ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ പിന്തിരിഞ്ഞില്ല.


അതേസമയം, നിയമസഭയിലെ കയ്യാങ്കളിയിൽ എംഎൽഎമാർക്കെതിരെ പോലീസ് കേസ് എടുത്തു. ഭരണ-പ്രതിപക്ഷ എംഎൽഎമാർക്കെതിരെയാണ് കേസ് എടുത്തത്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തത്. ‍ചാലക്കുടി എംഎൽഎ സനീഷ് കുമാറിൻ്റെയും വാച്ച് ആൻഡ് വാർഡിൻ്റെയും പരാതികളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.


വാച്ച് ആൻഡ് വാർഡിൻ്റെ പരാതിയിൽ 12 പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെയാണ് കേസെടുത്തിട്ടുള്ളത്. ഏഴ് എംഎൽഎമാർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് എംഎൽഎമാർക്കെതിരെയുമാണ് കേസ്. റോജി എം.ജോണ്‍, അന്‍വര്‍ സാദത്ത്, ഐ.സി. ബാലകൃഷ്ണന്‍, കെ.കെ രമ, ഉമാ തോമസ്, ടി. സിദ്ദിഖ്, പി.കെ ബഷീര്‍ എന്നിവർക്കെതിരെ കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.


സനീഷ് കുമാർ എംഎൽഎ നൽകിയ പരാതിയിൽ ഭരണപക്ഷ എംഎൽഎമാരായ എച്ച്.സലാം, സച്ചിൻ ദേവ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. എച്ച്. സലാം, സച്ചിൻ ദേവ് എന്നിവരും അഡി.ചീഫ് മാർഷലും വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥരും ചേർന്ന് തന്നെ കയ്യേറ്റം ചെയ്തെന്നാണ് സനീഷ് കുമാർ എംഎൽഎയുടെ പരാതി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.