തിരുവനന്തപുരം: വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിലെത്തിയ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി. യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുമ്പോഴായിരുന്നു സംഭവം. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ സ്ഥലത്തു നിന്ന് നീക്കി. ക്ലിഫ് ഹൗസിനു മുന്നിൽ മഹിളാമോർച്ച പ്രവർത്തകരും കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ യാത്ര കണക്കിലെടുത്ത് വൻ സുരക്ഷാ സന്നാഹങ്ങളാണ് നഗരത്തിലുടനീളം ഏർപ്പെടുത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ 9:40 ഓടെയായിരുന്നു ആദ്യത്തെ സംഭവം. ഇഎംഎസ് അക്കാദമിയിലെ നവകേരള ശില്പശാല എന്ന പരിപാടിയിൽ പങ്കെടുക്കാനായി ക്ലിഫ് ഓഫീസിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ പോകവേ ക്ലിഫ്ഹൗസിനും ദേവസ്വം ബോർഡ് ജംഗ്ഷനുമിടയിലായിരുന്നു കരിങ്കൊടി പ്രയോഗം. ക്ലിഫ് ഹൗസിനു മുന്നിൽ പ്രതിഷേധിച്ച മഹിളാമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. 


ALSO READ: മുഖ്യമന്ത്രിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസിന്റെ ''ഊരിപ്പിടിച്ച വാൾ സമരം''


വിളപ്പിൽശാലയിലെ പരിപാടി കഴിഞ്ഞ് സെക്രട്ടറിയേറ്റിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രിയെ വിളപ്പിൽശാലയിലും വലിയവിളയിലും യുവമോർച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. നിരവധി പോലീസ് വാഹനങ്ങളുടെ അകമ്പടിയോടു കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. എന്നിട്ടും പലയിടങ്ങളിലും പ്രതിഷേധങ്ങൾ ഉണ്ടായി.


വൈകിട്ട് അഞ്ചിന് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്നതാണ് ഈ പരിപാടി. പ്രതിഷേധം കണക്കിലെടുത്ത് കർശന സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷ യുവജന സംഘടനകൾ ഇവിടെയും പ്രതിഷേധിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് പോലീസിൻ്റെ തീരുമാനം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വർധിപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ യാത്ര കടന്നുപോകുന്ന വീഥികളിലും യാത്രകളിലും വൻ പൊലീസ് സന്നാഹമാണ് സുരക്ഷ ഒരുക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.