Elephant Attack: കാട്ടാനയുടെ ആക്രമണത്തിൽ 21 കാരൻ കൊല്ലപ്പെട്ടു
Wild Elephant Attack In Kannur: ഇതിനിടയിൽ കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് ആനയുടെ ആക്രമണം ഉണ്ടായതെങ്കിലും കേരളത്തിലെ വനത്തിനുള്ളിലാണ് എബിനെ പരിക്കേറ്റ നിലയില്‍ കണ്ടത്തിയതെന്ന വാദമാണ് വനം വകുപ്പ് നടത്തുന്നത്.
കണ്ണൂര്‍: ചെറുപുഴ രാജഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഇയാൾക്ക് 21 വയസായിരുന്നു. സംഭവം നടന്നത് ഇന്ന് പുലര്‍ച്ചെയാണ്. വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിരുന്നു എബിനെ കണ്ടത്. യുവാവിനെ കണ്ടെത്തിയത്. എബിന്റെ നെഞ്ചിൽ ആന ചവിട്ടിയാതായിരിക്കാം എന്നാണ് നാട്ടുകാര്‍ പറയുന്നത്. ആനയുടെ അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബിനെ രക്തം ഛര്‍ദിച്ച നിലയില്‍ അവശനായിട്ടാണ് കണ്ടെത്തിയത്.
Also Read: Bomb Blast: തലശ്ശേരിയിൽ പറമ്പിൽ സ്ഫോടനം; യുവാവിന്റെ ഇരുകൈപ്പത്തിയും അറ്റു!
തുടര്‍ന്ന് നാട്ടുകാര്‍ യുവാവിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് ആനയുടെ ആക്രമണം ഉണ്ടായതെങ്കിലും കേരളത്തിലെ വനത്തിനുള്ളിലാണ് എബിനെ പരിക്കേറ്റ നിലയില്‍ കണ്ടത്തിയതെന്നാണ് വനം വകുപ്പിന്റെ വാദം. മാത്രമല്ല കൃഷിയിടത്തിലല്ല അപകടമുണ്ടായതെന്നും വനംവകുപ്പ് വ്യക്തമാക്കുന്നുണ്ട്.
എബിൻ എറണാകുളത്ത് ഹോട്ടൽ മാനേജ്മെന്റിന് പഠിക്കുകയായിരുന്നു. വാഴക്കുണ്ടത്തെ കാട്ടാത്ത് ഷാജുവിൻ്റെയും സജിനിയുടേയും മകനാണ് മരണമടഞ്ഞ എബിൻ. എബിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...