തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് നടത്തിയ സേവ് കേരളാ മാര്‍ച്ചില്‍ സംഘര്‍ഷം. സർക്കാരിന്റെ നയങ്ങൾക്കെതിരെ യൂത്ത് ലീ​ഗ് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. യൂത്ത് ലീ​ഗ് പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. തുടർന്ന് പോലീസ് ലാത്തി വീശി. കണ്ണീർ വാതകവും പ്രയോ​ഗിച്ചു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്റേയും മുസ്ലിം ലീ​ഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടേയും പ്രസംഗം അവസാനിച്ചതിന് പിന്നാലെയാണ് അക്രമമുണ്ടായത്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റ് നോര്‍ത്ത് ഗേറ്റിലെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. സർക്കാരിന്റെ തൊഴിൽ-സാമ്പത്തിക നയങ്ങളിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്.


ALSO READ: School bus accident: കൊല്ലത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് നിരവധി കുട്ടികൾക്ക് പരിക്ക്; ബസ് അമിതവേ​ഗതയിലായിരുന്നുവെന്ന് പോലീസ്


പോലീസ് ലാത്തി വീശുകയും കണ്ണീർവാതകം പ്രയോ​ഗിക്കുകയും ചെയ്തതിന് പിന്നാലെയും സമരക്കാർ കല്ലുകളും കുപ്പിയും പോലീസിന് നേരെ എറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചു. അതേസമയം, പോലീസ് മന:പ്പൂര്‍വ്വം പ്രകോപനം സൃഷ്ടിച്ചുവെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് കുറ്റപ്പെടുത്തി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പോലീസ് മര്യാദകള്‍ പാലിച്ചില്ലെന്നും പി.കെ. ഫിറോസ് ആരോപിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.