പാറശാല ദമ്പതികളുടെ മരണത്തിൽ വഴിതിരിവ്. പ്രിയയെ ഭർത്താവ് കൊലപ്പെടുത്തിയതെന്ന നി​ഗമനത്തിൽ പൊലീസ്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോ‍ർട്ട് പ്രകാരം പ്രിയയുടെ ശരീരത്തിൽ ബലം പ്രയോ​ഗിച്ചതിന്റെ പാടുകൾ കണ്ടെത്തി. പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ആത്മഹത്യാ ചെയ്തതാകാം എന്ന നി​ഗമനത്തിലാണ് പൊലീസ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി.  


COMMERCIAL BREAK
SCROLL TO CONTINUE READING

കുടുംബപ്രശ്നങ്ങളാണോ മരണത്തിലേക്ക് നയിച്ചതെന്ന സംശയത്തിലാണ് പൊലീസ്. വീടിനുള്ളിൽ ആത്മഹത്യാക്കുറിപ്പോ മറ്റോ കണ്ടെത്താനായില്ല. പ്രിയയുടെ മൃതദേഹം സെൽവരാജിന്റെ മൃതദേഹത്തേക്കാളും കൂടുതൽ ജീർണാവസ്ഥയിലായിരുന്നു. മൃതദേ​ഹങ്ങൾ തമ്മിൽ ഒരു ദിവസത്തിന്റെ പഴക്കക്കൂടുതൽ ഉണ്ടെന്ന നി​ഗമനത്തിലാണ് പൊലീസ്. 


Read Also: സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ കുത്തിക്കൊന്നു; സംഭവം കൊല്ലത്ത്!


ബന്ധുക്കളുടെ എതിർപ്പിനെ മറിക്കടന്ന് വിവാഹിതരായ ഇരുവരും വളരെയധികം സ്നേഹത്തിലായിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സെൽവരാജ് വീട്ടിലേക്ക് പോകുന്നത് കണ്ടെത്തായി പ്രദേശവാസി മൊഴി നൽകി.


വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12.52നാണ് പ്രിയലത യൂട്യൂബ് ചാനലിൽ അവസാന വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. അവസാന വീഡിയോയിൽ ഒരു രംഗത്ത് ധരിച്ചിരുന്ന വസ്ത്രമാണ് പ്രിയലതയുടെ മൃതദേഹത്തിലുണ്ടായിരുന്നത്. അതിനാൽ വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12.52-നു ശേഷമാണ്‌ മരണം നടന്നതെന്ന നിഗമനത്തിലാണ് പോലീസ്.


കഴിഞ്ഞ ദിവസമാണ് ചെറുവാരക്കോണം കിണറ്റ്മുക്ക് സ്വദേശിയായ സെൽവരാജ്, ഭാര്യ പ്രിയ ലത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സെൽവരാജിന്റെ മൃതദേഹം വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലും പ്രിയയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്.


രണ്ടുദിവസമായി ദമ്പതികളെ പുറത്തു കാണാത്തതും വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുകയും ചെയ്തതോടെയാണ് മരണവിവരം പുറത്തറിഞ്ഞത്. ശനിയാഴ്ച രാത്രി 10.30ഓടെ വീട്ടിലെത്തിയ മകനാണ് മൃതദേഹം കണ്ടത്. മകൻ വെള്ളിയാഴ്ച രാത്രിയും ഇവരോട് ഫോണിൽ സംസാരിച്ചിരുന്നു. ശനിയാഴ്ച രാവിലെ മുതൽ ഫോണിൽ കിട്ടാതായതിനെ തുടർന്നാണ് മകൻ എറണാകുളത്ത് നിന്ന് എത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.