ചിന്നു സുൾഫിക്കറിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച
നീലേശ്വരത്തെ വീട്ടിൽ നിന്നും വന്ന അഞ്ജന എങ്ങനെ ചിന്നു സുൾഫിക്കർ ആയി എന്നതുവരെയുള്ള സംഭവങ്ങൾ അവരുടെ മരണത്തിൽ നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരിക്കുന്നതായി യുവമോർച്ച ജനറൽ സെക്രട്ടറി കെ. ഗണേഷ് പറഞ്ഞു.
ചിന്നു സുൾഫിക്കർ എന്നറിയപ്പെടുന്ന അഞ്ജന ഹരീഷിന്റെ മരണത്തിൽ ദുരൂഹതയുള്ളതായി യുവമോർച്ച. നീലേശ്വരത്തെ വീട്ടിൽ നിന്നും വന്ന അഞ്ജന എങ്ങനെ ചിന്നു സുൾഫിക്കർ ആയി എന്നതുവരെയുള്ള സംഭവങ്ങൾ അവരുടെ മരണത്തിൽ നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരിക്കുന്നതായി യുവമോർച്ച ജനറൽ സെക്രട്ടറി കെ. ഗണേഷ് അഭിപ്രായപ്പെട്ടു.
ചിന്നു സുൽഫിക്കർ പ്രവർത്തിച്ചിരുന്ന Queer എന്ന സംഘടനയിൽ അർബൻ കമ്മ്യൂണിസ്റ്റുകൾ അഥവാ തീവ്ര ആശയക്കാരായവർ സജീവമാണെന്നും ഇത്തരത്തിൽ ഉള്ള സംഘടനകൾക്ക് ഫണ്ട് ചെയ്യുന്നത് ചില ഇസ്ലാം സംഘടനകൾ ആണ് എന്ന ആരോപണം ശരിവെക്കുന്നതാണ് ചിന്നു സുൽഫിക്കറിന്റെ പ്രവർത്തനം കാട്ടിതരുന്നതെന്നും യുവമോർച്ച ജനറൽ സെക്രട്ടറി കെ. ഗണേഷ് തന്റെ ഫെയ്സ്ബുക്കിലൂടെ കുറിച്ചിട്ടുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു..