ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ സ്വാഗതം ചെയ്ത് സിറോ മലബാർ സഭ
ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ സ്വാഗതം ചെയ്ത് സിറോ മലബാർ സഭ. എല്ലാ പൗരന്‍മാര്‍ക്കും ഒരേതരത്തിലുള്ള സിവില്‍ കോഡ് നിലവില്‍ വരുന്നത് രാജ്യത്തിന്റെ ഭദ്രതക്കും ഐക്യത്തിനും ഉപകരിക്കുമെന്നും സീറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
കൊച്ചി: ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ സ്വാഗതം ചെയ്ത് സിറോ മലബാർ സഭ. എല്ലാ പൗരന്‍മാര്‍ക്കും ഒരേതരത്തിലുള്ള സിവില്‍ കോഡ് നിലവില്‍ വരുന്നത് രാജ്യത്തിന്റെ ഭദ്രതക്കും ഐക്യത്തിനും ഉപകരിക്കുമെന്നും സീറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
എന്നാൽ, എല്ലാ വിഭാഗങ്ങളുമായുള്ള അഭിപ്രായ സമന്വയം ഇക്കാര്യത്തിൽ ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമ്പോൾ ആചാരപരമയ വൈവിധ്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നമ്മുടെ രാജ്യത്തിന്റെ ഭദ്രതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും ഉതകുന്നതാണിത്. പരമ്പരാഗതമായുള്ള നിയമങ്ങളും ആചാരങ്ങളും അംഗീകരിച്ചുകൊണ്ടുള്ള ഏകീകൃത സിവില്‍ കോഡിനെയാണ് സ്വാഗതം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകീകൃത സിവില്‍ കോഡ് രാജ്യത്തുനടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര നിയമമന്ത്രാലയം നിയമ കമ്മീഷനു നിര്‍ദേശം നല്‍കിയിരുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ബിജെപി – സംഘപരിവാര്‍ നേതാക്കള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ്.
അതേസമയം, ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനെതിരെ മുസ് ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്. ഏക സിവില്‍കോഡിന് പിന്നിൽ ഹിന്ദുത്വ അജണ്ടയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.