Thiruvananthapuram : സിക രോ​ഗബാധ സംസ്ഥാനത്ത് ക്ലസ്റ്റർ രൂപപ്പെട്ടതായി മന്ത്രി വീണ ജോർജ് അറിയിച്ചു. വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്ത സ്വകാര്യ ആശുപത്രി ഉൾക്കൊള്ളുന്ന ആനയറയിൽ മൂന്ന്കിലോമീറ്റർ പരിധിയിൽ ക്ലസ്റ്റ‍ർ രൂപപ്പെട്ടിരിക്കുന്നത്. ഈ മേഖലയിൽ അല്ലാതെ മറ്റിടങ്ങളിലുള്ളവർക്കും രോ​ഗബാധ സ്ഥിരീകരിച്ചതോടെ ആരോ​ഗ്യ വകുപ്പ് ആക്ഷൻപ്ലാൻ രൂപീകരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊതുക് നി‍ർമാർജനത്തിന് മുൻതൂക്കം നൽകക്കൊണ്ടാണ് ആക്ഷൻ പ്ലാൻ തയാറാക്കിയത്.ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടിയിട്ടുണ്ടോയെന്നും പരിശോധിക്കും.ശുചീകരണ പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കാനും നിർദേശം നൽകി. രോ​ഗലക്ഷണം‌ ഉള്ളവർ എത്രയും വേ​ഗം ചികിൽസ തേടണണെന്ന് ആരോ​ഗ്യവകുപ്പ് നിർദേശിച്ചു.


ALSO READ: Zika Virus : സിക്ക വൈറസ് ബാധ പ്രതിരോധിക്കാൻ കടുത്ത ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്


രോ​ഗലക്ഷണമുള്ളവർക്ക് വിളിക്കാനായി പ്രത്യേക കൺട്രോൾ റൂമും തയാറാക്കിയിട്ടുണ്ട്. രോ​ഗത്തെക്കുറിച്ച് അമിതമായ ഭീതിവേണ്ടെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.അതേസമയം ജാ​ഗ്രത കൈവിടരുതെന്നാണ് നിർദേശം.അശ്രദ്ധ രോ​ഗ വ്യാപനത്തിന് കാരണമാകും. 


ALSO READ: Zika Virus: സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു


സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും 10മാസം പ്രായമായ കുഞ്ഞും ഉൾപ്പെടെ 23 പേരിലാണ് നിലവിൽ സിക രോ​ഗം സ്ഥിരീകരിച്ചത്.സിക പരിശോധനക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രയിലുൾപ്പെടെ സംവിധാനമൊരുക്കിയിട്ടുണ്ട്. സിക ബാധയിൽ മരണ നിരക്ക് കുറവാണെങ്കിലും ​ഗർഭസ്ഥ ശിശുക്കളിൽ ജനിതക വൈകല്യത്തിന് വൈറസ് ബാധ ഇടയാക്കും.


ALSO READ:  Zika Virus: കേന്ദ്ര സംഘം സന്ദർശനം നടത്തി; സംസ്ഥാനത്ത് ജാ​ഗ്രതാ നിർദേശം


രോഗാണുബാധയുള്ള ഈഡിസ് കൊതുകിന്റെ കടി ഏല്‍ക്കുന്നതിലൂടെയാണ് ഒരാള്‍ക്ക് രോഗം (Zika Virus) പിടിപെടുന്നത്. ഇടയ്ക്കിടയ്ക്കുള്ള മഴ കാരണം കൊതുക് വളരാന്‍ സാധ്യതയുണ്ട്. വീടുകളും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും മുക്തമാക്കുകയാണ് ഈ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാന മാര്‍ഗം. അതിനാല്‍ നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിച്ച് വീടും സ്ഥാപനവും പരിസരവും കൊതുകില്‍ നിന്നും മുക്തമാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.