കോട്ടയം: വൈക്കം തലയോലപ്പറമ്പിൽ ട്രയിനിൽ നിന്ന് ചാടിയ ​യുവാവിന് ​ഗുരുതര പരിക്ക്. പൻമന തയ്യിൽ എം.ബി.അൻസർ ഖാൻ (25) ആണ് ട്രെയിനിൽ നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ഇയാൾ മനോനില തെറ്റിയതിനെ തുടർന്ന് ചികിൽസയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബുധനാഴ്ച വൈകുന്നേരം 6.30ഓടെ ട്രെയിൻ തലയോലപറമ്പ് ഭാഗത്തേക്ക് എത്തിയപ്പോഴാണ് യുവാവ് പുറത്തേക്ക് ചാടിയത്. ഓടുന്ന ട്രെയിനിന്റെ ചവിട്ടുപടിയിൽ വളരെ അപകടകരമായ രീതിയിൽ ഇയാൾ നിൽക്കുന്നത് സഹയാത്രികൻ വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു. പോലീസും മറ്റ് യാത്രക്കാരും ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.


യുവാവ് ട്രെയിനിൽ നിന്ന് ചാടുന്നതിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നു. വീഡിയോ ദൃശ്യത്തിൻ്റെ സഹായത്താൽ സ്ഥലവാസിയായ ഇജാസ് സ്ഥലം തിരിച്ചറിഞ്ഞ് തലയോലപറമ്പ് പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി യുവാവിനെ പൊതിറെയിൽവേ പാലത്തിനടുത്ത് കണ്ടെത്തുകയായിരുന്നു.


ALSO READ: തൃശ്ശൂരിൽ സ്വകാര്യ ബസിന് നേരെ കല്ലേറ്; അക്രമി ബൈക്കിൽ രക്ഷപ്പെട്ടു


തലയ്ക്കും കൈ കാലുകൾക്കും പരിക്കേറ്റ് ചോര വാർന്ന് അവശനിലയിലായിരുന്ന യുവാവിനെ വാർഡ് മെമ്പർ സജിമോൻ വർഗീസ്, ജോജി തുടങ്ങിയവരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു. അപകടം നടന്ന് അധികം വൈകാതെ യുവാവിനെ കണ്ടെത്താൻ കഴിഞ്ഞതുകൊണ്ടാണ് ജീവൻ രക്ഷിക്കാനായത്.


തലയോലപറമ്പ് എസ് ഐ ജി. സുശീലൻ, സിപിഒ അരുൺ, ഹോം ഗാർഡ് ബിജു എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.