Thrissure Bus attack: തൃശ്ശൂരിൽ സ്വകാര്യ ബസിന് നേരെ യുവാവിൻറെ കല്ലേറ്; ബസ്സിന്റെ മുൻവശത്ത് കുട്ടികളായിരുന്നു ഇരുന്നത്

Iringalakkuda Bus Attack: തുടർന്ന് കൈയ്യിൽ കരുതിയ കല്ല് ബസിന്റെ മുൻവശത്തെ ചില്ലിന് നേരെ എറിഞ്ഞു. ശേഷം  തൊട്ടടുത്ത് തന്നെ ബൈക്കിൽ നിന്നിരുന്ന സുഹൃത്തിനൊപ്പം അതിവേഗം ബൈക്ക് എടുത്ത് രക്ഷെടുകയായിരുന്നുവെന്ന് ബസ് ജീവനക്കാർ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Feb 7, 2024, 07:10 PM IST
  • കല്ലേറിൽ ബസിന്റെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്ന് വീണിട്ടുണ്ട്.
  • കുട്ടികളാണ് ബസിന് മുൻവശത്ത് ഇരുന്നിരുന്നതെന്നും ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും ജീവനക്കാർ പറഞ്ഞു.
Thrissure Bus attack: തൃശ്ശൂരിൽ സ്വകാര്യ ബസിന് നേരെ യുവാവിൻറെ കല്ലേറ്; ബസ്സിന്റെ മുൻവശത്ത് കുട്ടികളായിരുന്നു ഇരുന്നത്

തൃശ്ശൂർ:  ഇരിങ്ങാലക്കുടയിൽ സ്വകാര്യ  ബസിന് നേരെ യുവാവിൻറെ കല്ലേറ്. ബസ് തടഞ്ഞ് നിർത്തി നടത്തിയ കല്ലേറിൽ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്നു. കല്ലൂർ - ആനന്ദപുരം - ഇരിങ്ങാലക്കുട റൂട്ടിലോടുന്ന 'ഷാലോം' എന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് ഉച്ചതിരിഞ്ഞ് 2.45 ഓടെയാണ് സംഭവം. ബസ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എത്തുന്നതിന് മുൻപായി വഴിയരുകിൽ നിന്നിരുന്ന യുവാവ് ബസ് കൈകാട്ടി നിർത്തി.

തുടർന്ന് കൈയ്യിൽ കരുതിയ കല്ല് ബസിന്റെ മുൻവശത്തെ ചില്ലിന് നേരെ എറിഞ്ഞു. ശേഷം  തൊട്ടടുത്ത് തന്നെ ബൈക്കിൽ നിന്നിരുന്ന സുഹൃത്തിനൊപ്പം അതിവേഗം ബൈക്ക് എടുത്ത് രക്ഷെടുകയായിരുന്നുവെന്ന് ബസ് ജീവനക്കാർ പറഞ്ഞു. കല്ലേറിൽ ബസിന്റെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്ന് വീണിട്ടുണ്ട്.

ALSO READ: പെൺകുട്ടിയെ ഒരാഴ്ചയോളം പൂട്ടിയിട്ട് പീഡിപ്പിച്ചു; സുഹൃത്ത് അറസ്റ്റിൽ!

കുട്ടികളാണ് ബസിന് മുൻവശത്ത് ഇരുന്നിരുന്നതെന്നും  ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും ജീവനക്കാർ പറഞ്ഞു. ജീവനക്കാർ ഇരിങ്ങാലക്കുട പോലീസിൽ പരാതി നൽകിയിട്ടുണ്ട്.സംഭവത്തിന് ശേഷം അക്രമികൾ ഇടറോഡിലൂടെയാണ് ബൈക്ക് ഓടിച്ച് പോയത്. ഈ പ്രദേശത്തെ സി സി ടി വികൾ കേന്ദ്രികരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News