ഇന്ത്യൻ സിനിമയിലെ 'ബാഹുബലി' എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യയിലെ സുപ്പര്‍ താരം പ്രഭാസിന് ഇന്ന്‍ 37 തികഞ്ഞു. ചെന്നൈയിൽ ജനിച്ച, എൻജിനീയറിങ് ബിരുദധാരിയായ പ്രഭാസ്  2002-ൽ പുറത്തിറങ്ങിയ 'ഈശ്വർ' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

'വർഷം' എന്ന രണ്ടാം ചിത്രത്തിലൂടെ തെലുങ്കിലെ താരമായി വളർന്ന പ്രഭാസ്, എസ്.എസ് രാജമൗലിയുടെ 'ചക്രം, ഛത്രപതി' എന്ന ചിത്രത്തിലെ അഭയാർഥി വേഷത്തിലൂടെയാണ് സൂപ്പർതാരമായി മാറുന്നത്. പിന്നീട് 2015-ല്‍ രാജമൗലിയുടെ തന്നെ വമ്പന്‍ ചിത്രമായ 'ബാഹുബലി'യില്‍ അഭിനയിച്ചതോടെ ഇന്ത്യന്‍ സിനിമയിലും അറിയപ്പെടുന്ന താരമായി മാറി.


'ബാഹുബലി' താരത്തെക്കുറിച്ച് നിങ്ങള്‍ അറിയാത്ത 10 അജ്ഞാത വസ്തുതകൾ ഇവിടെ കാണാം:


* 'വെങ്കിട്ട സത്യനാരായണ പ്രഭാസ് രാജു ഉപ്പൽപ്പടി' എന്നാണ് പ്രഭാസിന്‍റെ മുഴുവന്‍ പേര്.


* 'ആക്ഷന്‍ ജാക്സണ്‍' എന്ന ചിത്രത്തിലൂടെയാണ് പ്രഭാസ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.


* ബാങ്കോക്കിലെ മാഡം തുസ്സാഡ്സില്‍ 'മെഴുകു പ്രതിമ'യുള്ള ദക്ഷിണേന്ത്യയിലെ ആദ്യത്തെ നടൻ.


* എഞ്ചിനീയറായ പ്രഭാസിന് ഹോട്ടല്‍ ജോലി ചെയ്യാനായിരുന്നു ആഗ്രഹമെങ്കിലും എത്തിപ്പെട്ടത് സിനിമയില്‍.


* ബാഹുബലിയില്‍ അഭിനയിച്ച നാലു വര്‍ഷത്തെ ഇടവേളയില്‍ വേരെയൊരു ചിത്രത്തിലും അഭിനയിച്ചില്ല.


* ബാഹുബലിക്കായി, സ്വന്തം വീട്ടില്‍ ഒരു 'വോളിബോള്‍ കോര്‍ട്ട്' തന്നെ നിര്‍മ്മിച്ചു.


* ബാഹുബലിയില്‍ അഭിനയിക്കുന്നതിനായി 30 കിലോ ഭാരം കൂട്ടി.


* ബാഹുബലിയില്‍ അഭിനയിക്കുന്ന സമയത്ത് 5.5 കോടിയിലധികം വരുന്ന പുതിയ പല ചിത്രങ്ങളും അദ്ദേഹം ഒഴിവാക്കി


* 2010ലെ മിസ്റ്റര്‍ വേള്‍ഡായ ഇന്ത്യയുടെ ലക്ഷ്മണ്‍ റെഡ്ഡിയാണ് ബാഹുബലിക്കുവേണ്ടി പ്രഭാസിനെ പരിശീലിപ്പിച്ചത്.


* താരത്തിന്‍റെ പ്രിയ നടന്‍ റോബർട്ട് ഡി നീറോ ആണ്.