12th Man: ആശാൻ്റെ സിനിമയുടെ വിജയാഘോഷം ശിഷ്യൻ്റെ സിനിമയുടെ സെറ്റിൽ
12th Man: സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന `ഇനി ഉത്തരം` എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് 12th മാൻ ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്
12th മാൻ ചിത്രത്തിന്റെ വിജയം ആഘോഷിച്ച് ജീത്തു ജോസഫിന്റെ ശിഷ്യനും, കോ ഡയറക്ടറുമായ സുധീഷ് രാമചന്ദ്രൻ. സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന "ഇനി ഉത്തരം" എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് 12th മാൻ ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്. ജീത്തു ജോസഫിൻ്റെ ദൃശ്യം സിനിമയിലെ സഹദേവനിലൂടെ മലയാളികളെ ഒന്നടങ്കം അമ്പരപ്പിച്ച കലാഭവൻ ഷാജോണും 12th മാൻ സിനിമയിലെ താരമായ ചന്തു നാഥും ഹരീഷ് ഉത്തമൻ അപർണ ബാലമുരളി ജാഫർ ഇടുക്കി എന്നിവരും "ഇനി ഉത്തരം" സിനിമയുടെ മുഴുവൻ അണിയറ പ്രവർത്തകരും ആഘോഷത്തിൽ പങ്കെടുത്തു.
ജീത്തു ജോസഫിൻ്റെ "ലൈഫ് ഓഫ് ജോസൂട്ടി"യുടെ ക്യാമറാമാനായ രവി ചന്ദ്രൻ തന്നെയാണ് സുധീഷ് രാമചന്ദ്രന്റെ ആദ്യ പടത്തിനും ക്യാമറ ചലിപ്പിക്കുന്നത്. "ഇനി ഉത്തരം" പാലക്കാട് ധോണിയിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ അപർണ ബാലമുരളി, ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോൺ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആന്റ് വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന "ഇനി ഉത്തരം" എന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് രഞ്ജിത്, സനീഷ് എന്നിവരാണ്.
ALSO READ: Joseph Telugu Remake: 'ജോസഫ്' തെലുങ്ക് റീമേക്കിന് പ്രദർശന വിലക്ക്; പിന്നിൽ ഗൂഢാലോചനയെന്ന് നടന്‍
എച്ച്ടുഒ സ്പെൽ പ്രോജക്ട് ഡിസൈൻ ചെയ്യുന്ന ഈ ചിത്രത്തിൽ ജിതിൻ ഡികെ എഡിറ്റിങ് നിർവ്വഹിക്കുന്നു. സംഗീതം കൈകാര്യം ചെയ്യുന്നത് ഹിഷാം അബ്ദുൾ വഹാബാണ്. ഗാനരചന- വിനായക് ശശികുമാർ. ജിതേഷ് പൊയ്യ മേക്കപ്പും, അരുൺ മോഹനൻ ആർട്ടും, ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. ദീപക് നാരായണാണ് ആണ് ചീഫ് അസോസിയേറ്റ്. റിന്നി ദിവാകർ, വിനോഷ് കൈമൾ എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർമാർ. സ്റ്റിൽസ്- ജെഫിൻ ബിജോയ്, ഡിസൈൻ- ജോസ് ഡൊമനിക്. പിആർഒ- എ.എസ്.ദിനേശ്, ഡിജിറ്റൽ മാർക്കറ്റിങ്- ആതിര ദിൽജിത്, വൈശാഖ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...