Joseph Telugu Remake: 'ജോസഫ്' തെലുങ്ക് റീമേക്കിന് പ്രദർശന വിലക്ക്; പിന്നിൽ ഗൂഢാലോചനയെന്ന് നടന്‍

'ശേഖർ' എന്നാണ് ജോസഫിന്റെ തെലുങ്ക് റീമേക്കിന് പേര് നൽകിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഈ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : May 23, 2022, 02:38 PM IST
  • ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഈ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
  • മികച്ച അഭിപ്രായം നേടി പ്രദർശനം തുടരവെയാണ് പ്രദർശന വിലക്കേർപ്പെടുത്തി കൊണ്ടുള്ള കോടതി ഉത്തരവ് വന്നിരിക്കുന്നത്.
  • തുടർന്ന് എല്ലാ പ്രദർശനങ്ങളും നിർത്തിവച്ചു.
  • ഇതിന് പിന്നിൽ ​ഗൂഡാലോചനയുണ്ടെന്ന് പറഞ്ഞ് രാജശേഖർ രം​ഗത്തെത്തുകയായിരുന്നു.
Joseph Telugu Remake: 'ജോസഫ്' തെലുങ്ക് റീമേക്കിന് പ്രദർശന വിലക്ക്; പിന്നിൽ ഗൂഢാലോചനയെന്ന് നടന്‍

ജോജു ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി എം.പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജോസഫ്. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണിത്. ചിത്രത്തിലെ ജോജുവിന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോസഫിന്റെ തമിഴ്, തെലുങ്ക് റീമേക്കുകൾ ഒരുങ്ങിയിരുന്നു. ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന് കോടതി പ്രദർശന വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ചിത്രം പ്രദർശിപ്പിക്കരുതെന്നാണ് ഹൈദരാബാദ് കോടതി അറിയിച്ചിരിക്കുന്നത്. നടൻ രാജശേഖർ ആണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്.  

'ശേഖർ' എന്നാണ് ജോസഫിന്റെ തെലുങ്ക് റീമേക്കിന് പേര് നൽകിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഈ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടി പ്രദർശനം തുടരവെയാണ് പ്രദർശന വിലക്കേർപ്പെടുത്തി കൊണ്ടുള്ള കോടതി ഉത്തരവ് വന്നിരിക്കുന്നത്. തുടർന്ന് എല്ലാ പ്രദർശനങ്ങളും നിർത്തിവച്ചു. ഇതിന് പിന്നിൽ ​ഗൂഡാലോചനയുണ്ടെന്ന് പറഞ്ഞ് രാജശേഖർ രം​ഗത്തെത്തുകയായിരുന്നു. 

Also Read: ജോജുവിന്‍റെ 'ജോസഫി'ല്‍ ഇനി ആർകെ സുരേഷ്!!

"എനിക്കും എന്റെ കുടുംബത്തിനും എല്ലാമായിരുന്നു ഈ ചിത്രം. ഈ ചിത്രം പുറത്തിറക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. നല്ല രീതിയിൽ പോയിക്കൊണ്ടിരുന്നു. എന്നാൽ ഇന്ന് ചില ആളുകളുടെ ​ഗൂഡാലോചനയെ തുടർന്ന് ഞങ്ങളുടെ സിനിമയുടെ പ്രദർശനം നിർത്തിവച്ചു. സിനിമ ഞങ്ങളുടെ ജീവിതമാണ്. പ്രത്യേകിച്ച് ഈ സിനിമ പ്രതീക്ഷയായിരുന്നു. എനിക്ക് പറയാൻ വാക്കുകളില്ല. ഈ സിനിമയ്ക്ക് യഥാർത്ഥത്തിൽ ലഭിക്കേണ്ട അർഹതയും അഭിനന്ദനവും ലഭിക്കുമെന്ന് പ്രതീക്ഷിക്കാൻ മാത്രമെ കഴിയൂ" - രാജശേഖർ ട്വിറ്ററിൽ കുറിച്ചു.

 

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രമാണ് ജോസഫിൽ ജോജു ജോർജ് അവതരിപ്പിച്ചത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഷാഹി കബീര്‍ ആണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം മനേഷ് മാധവനാണ്. കിരണ്‍ ദാസ് എഡിറ്റിംഗ്. സംഗീതം രഞ്ജിന്‍ രാജ്. സൗണ്ട് ഡിസൈന്‍ ടോണി ബാബു. ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ഇര്‍ഷാദ്, ആത്മീയ, മാളവിക മേനോന്‍, അനില്‍ മുരളി തുടങ്ങിയവരാണ് ജോസഫിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News