നസ്ലിൻ, മാത്യൂ തോമസ്, നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 18+. ചിത്രം 2023 ജൂലൈയിൽ റിലീസ് ചെയ്യും. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് തിങ്ക്മ്യൂസിക് ആണ്. 18+ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായിരുന്നു. മാത്യുവും നസ്ലിനും വിവാഹിതരായ ചിത്രമാണ് പോസ്റ്ററിലുള്ളത്. സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ മാലയും ബൊക്കെയുമായാണ് ഇരുവരും നിൽക്കുന്നത്. സ്വവര്‍ഗ പ്രണയവും വിവാഹവും എന്ന തോന്നല്‍ പ്രേക്ഷകരിൽ ഉളവാക്കുന്നതാണ് പോസ്റ്റര്‍. എന്നാൽ ഇതതല്ല എന്ന ക്യാപ്ഷനോടെയാണ് സംവിധായകൻ അരുൺ ഡി ജോസ് പോസ്റ്റർ പങ്കുവച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹിറ്റ് ചിത്രം ജോ & ജോയ്ക്ക് ശേഷം അരുൺ ഡി ജോസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് 18+. അനിവാര്യമായ മാറ്റം എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ. ഫലൂദ എന്റര്‍ടെയ്ന്‍മെന്റും റീൽസ് മാജിക്കും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.



ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു. ക്രിസ്റ്റോ സേവ്യർ ആണ് സം​ഗീതവും പശ്ചാത്തല സം​ഗീതവും ഒരുക്കുന്നത്. എ ഡി ജെ, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നു. എഡിറ്റിംഗ് ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനർ നിമീഷ് താന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ ഷാഫി ചെമ്മാട്, കോസ്റ്റ്യൂം ഡിസൈനർ സുജിത് സി എസ്, മേക്കപ്പ് സിനൂപ്‌രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശ്രീക്കുട്ടന്‍ ധനേശന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുള്‍ ബഷീര്‍, സ്റ്റിൽസ് അര്‍ജുന്‍ സുരേഷ്, പരസ്യകല യെല്ലോടൂത്ത്,പി ആര്‍ ഒ- എ എസ് ദിനേശ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.