18 Pages OTT Release : നിഖിലും അനുപമയും ഒന്നിക്കുന്ന 18 പേജസ് ഉടൻ ഒടിടിയിലെത്തും; എവിടെ കാണാം
18 Pages Movie OTT Release Date : 2023 ഡിസംബർ 23 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് 18 പേജസ്. ചിത്രത്തിന് തീയേറ്ററുകളിൽ വിജയം നേടാൻ സാധിച്ചിരുന്നു.
നിഖിൽ സിദ്ധാർത്ഥയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രം 18 പേജസ് ഉടൻ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. ചിത്രം ഇന്ന് അർദ്ധരാത്രി മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. 2023 ഡിസംബർ 23 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് 18 പേജസ്. ചിത്രത്തിന് തീയേറ്ററുകളിൽ വിജയം നേടാൻ സാധിച്ചിരുന്നു. പല്‍നാട്ടി സൂര്യ പ്രതാപ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
'കാര്‍ത്തികേയ 2' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിഖിലും അനുപമയും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും 18 പേജാസിനുണ്ട്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയത്. ഗോപി സുന്ദര്‍ ആണ് '18 പേജസി'ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. എ വസന്താണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. നവീൻ നൂലിയാണ് ചിത്രത്തിൻറെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. നിരവധി ചിത്രങ്ങൾ അനുപമയുടേതായി പുറത്തിറങ്ങാനുണ്ട്.
ജനറേഷൻ നെക്സ്റ്റ് മൂവിസിന്റെ ബാനറിൽ രവി പ്രകാശ് ബോദപതി, പ്രസാദ് തിരുവല്ലൂരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നാരായണയാണ് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പാഞ്ചജന്യ പൊത്തരാജുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍.
ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് അനന്ത ശ്രീരാമാണ്. ചിത്രത്തില്‍ അനുപമ പരമേശ്വരനും ഗാനം ആലപിക്കുന്നുണ്ട്. കലാ സംവിധാനം വിജയ് മക്കേന, സൗണ്ട് ഇഫക്റ്റ്സ് എതിരാജ്, ഡബ്ബിംഗ് എൻജിനീയര്‍ പപ്പു, പിആര്‍ഒ വംശി, വിഷ്യല്‍ ഇഫക്റ്റ്സ് പ്രദീപ്, കോസ്റ്റ്യൂം ഡിസൈനര്‍ ഹര്‍ഷിത രവുരി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍. ജയം രവി നായകനായ 'സൈറണി'ലും അനുപമ പരമേശ്വരന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ അനുപമ പരമേശ്വരൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം 'കുറുപ്പാ'ണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...