2018 Everyone Is A Hero, മലയാളികളുടെ മനസ്സുറപ്പിന്റെയും ആത്മവിശ്വാസത്തിന്‍റെയും നേർക്കാഴ്ച! ബുക്കിംഗ് ആരംഭിച്ചു
മലയാളത്തിലെ വമ്പൻ താരങ്ങളെ അണിനിരത്തി, പ്രളയം പ്രമേയമാക്കി ഒരുക്കിയ മലയാള സിനിമയാണ് `2018 Everyone Is A Hero`. ജൂഡ് ആന്‍റണി ജോസഫ് ചിത്രം നാളെ മുതൽ തിയറ്ററുകളിലെത്തും.
2018 Everyone Is A Hero: പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന, മലയാളികൾ അഭിമാനത്തോടെ ഇരുകരങ്ങളും നീട്ടി വരവേൽക്കാനൊരുങ്ങുന്ന ജൂഡ് ആന്‍റണി ജോസഫ് ചിത്രം '2018 Everyone Is A Hero' നാളെ മുതൽ തിയറ്ററുകളിലെത്തും.
Also Read: 2018: "മിന്നൽ മിന്നണെ", 2018ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി
ചിത്രത്തിന്‍റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. മലയാളത്തിലെ വമ്പൻ താരങ്ങളെ അണിനിരത്തി, പ്രളയം പ്രമേയമാക്കി ഒരുക്കിയ മലയാള സിനിമയാണ് '2018 Everyone Is A Hero'. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയ മുൻനിര താരങ്ങളാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അഖിൽ പി ധർമജന്‍റെതാണ് സഹതിരക്കഥ. 'കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷൻസ് ' എന്നിവയുടെ ബാനറുകളിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്‍റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കേരളീയർക്ക് ഒരിക്കലും മറക്കാനാവാത്ത '2018' എന്ന വർഷവും ആ വർഷത്തിൽ നമ്മളെ തേടിയെത്തിയ പ്രളയമെന്ന മഹാമാരിയും പ്രേക്ഷകർക്ക് മുന്നിൽ ഒരു നേർക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രം മലയാളികളുടെ മനോധൈര്യത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും ഒത്തൊരുമയുടെയും കഥയാണ് ദൃഷ്യാവിഷ്ക്കരിച്ചിരിക്കുന്നത്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് തലയുയർത്തിപിടിച്ച് അഭിമാനത്തോടെ പറയാനാവും '2018 Everyone Is A Hero' കേരളീയരുടെ വിയർപ്പാണെന്ന്.
അഖിൽ ജോർജ്ജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്‍റെ ചിത്രസംയോജനം ചമൻ ചാക്കോയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലറും പുറത്തുവിട്ട 'മിന്നൽ മിന്നാണെ' എന്ന വീഡിയോ ഗാനവും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ജോ പോൾ വരികൾ എഴുതിയ ഗാനം ശങ്കർ മഹാദേവനാണ് ആലപിച്ചിരിക്കുന്നത്. നോബിൻ പോളിന്‍റെതാണ് സംഗീതം, വിഷ്ണു ഗോവിന്ദിന്‍റെതാണ് സൗണ്ട് ഡിസൈൻ.
പ്രൊഡക്ഷൻ ഡിസൈനർ : മോഹൻദാസ്, ലൈൻ പ്രൊഡ്യൂസർ : ഗോപകുമാർ ജികെ, പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയക്ടർ : സൈലക്സ് അബ്രഹാം, വസ്ത്രാലങ്കാരം : സമീറ സനീഷ്, പി ആർ ഒ & ഡിജിറ്റൽ മാർക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് : സിനറ്റ് & ഫസലുൾ ഹഖ്, വി എഫ് എക്സ് : മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്, ഡിസൈൻസ് : യെല്ലോടൂത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...