Sun Transit 2023: കൃത്യം 10 ​​ദിവസത്തിന് ശേഷം ഈ 3 രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റം, പണത്തിന്‍റെ പെരുമഴ!!

സൂര്യൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നതിനെ സംക്രാന്തി എന്ന് വിളിക്കുന്നു. ഹിന്ദുമതത്തിൽ സംക്രാന്തിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം പുണ്യനദിയില്‍ കുളിക്കുന്നതും ദാനധര്‍മ്മങ്ങള്‍  ചെയ്യുന്നതും പുണ്യഫലങ്ങൾ നൽകുന്നു.  

Surya Gochar 2023: സൂര്യൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നതിനെ സംക്രാന്തി എന്ന് വിളിക്കുന്നു. ഹിന്ദുമതത്തിൽ സംക്രാന്തിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം പുണ്യനദിയില്‍ കുളിക്കുന്നതും ദാനധര്‍മ്മങ്ങള്‍  ചെയ്യുന്നതും പുണ്യഫലങ്ങൾ നൽകുന്നു.  

 

1 /4

Sun Transit In Taurus 2023 Effect: ജ്യോതിഷ പ്രകാരം, എല്ലാ മാസവും സൂര്യൻ രാശി മാറുന്നു. അതനുസരിച്ച് മെയ് മാസത്തിലും സൂര്യൻ നിശ്ചിത സമയത്ത് സംക്രമിക്കും. ജ്യോതിഷം പറയുന്നതനുസരിച്ച്  മെയ് 14ന് സൂര്യൻ മേടം രാശിയിൽ നിന്ന് ഇടവം രാശിയില്‍ പ്രവേശിക്കും. സൂര്യന്‍റെ ഈ രാശി മാറ്റം എല്ലാ വ്യക്തികളിലും ശുഭ അശുഭ ഫലങ്ങള്‍ ഉണ്ടാക്കും. മേടം രാശിയിൽ നിന്ന് ഇടവം രാശിയിലേക്കുള്ള സൂര്യന്‍റെ ഈ സംക്രമണം 3 രാശിക്കാര്‍ക്ക് പ്രത്യേക ഭാഗ്യം നല്‍കും. അതായത്, ഈ രാശിക്കാര്‍ അഭൂതപൂര്‍വമായ സമ്പത്തിന് ഉടമകളായിത്തീരും.  ഭാഗ്യം പൂർണമായി മാറാൻ പോകുന്ന ഈ 3 രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം.. 

2 /4

മേടം രാശി (Aries Zodiac Sign)     ജ്യോതിഷ പ്രകാരം, സൂര്യന്‍റെ ഇടവം രാശിയിലെ സംക്രമണം മേടം രാശിക്കാർക്ക് ശുഭ ഫലങ്ങള്‍ നല്‍കും. ഈ രാശിക്കാരുടെ സമ്പത്ത് വര്‍ദ്ധിക്കും. ഇവര്‍ക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കും. നഷ്ടമായി എന്ന് കരുതിയ പണം തിരികെ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് അവരുടെ  കഠിനാധ്വാനത്തിന്‍റെ ഫലം ലഭിക്കും. ഇതുകൂടാതെ ഈ രാശിക്കാര്‍ക്ക് സ്ഥാനമാനങ്ങൾ വർദ്ധിക്കും. ഇത് മാത്രമല്ല, വ്യക്തിയുടെ വരുമാനത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടാകും.  നിങ്ങൾ നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഈ സമയം അനുകൂലമാണെന്ന് പറയപ്പെടുന്നു. തൊഴിൽ തേടുന്നവർക്ക് ജോലി ലഭിക്കും. ബിസിനസ്സിൽ വലിയ പുരോഗതിക്കും സാധ്യതയുണ്ട്.  

3 /4

ചിങ്ങം രാശി (Leo Zodiac Sign)   ചിങ്ങം രാശിയുടെ അധിപന്‍ സൂര്യനാണ്. ഈ സാഹചര്യത്തിൽ, ഈ രാശിക്കാര്‍ക്ക് സൂര്യ സംക്രമണം  ഏറെ ഗുണം ചെയ്യും. ഈ രാശിയുടെ പ്രവർത്തന ഭവനത്തിൽ സൂര്യൻ സംക്രമിക്കുന്നത് ഈ രാശിക്കാരുടെ കരിയറിൽ പുരോഗതി ഉണ്ടാക്കും.  ഈ രാശിക്കാര്‍ക്ക് ശമ്പള വര്‍ദ്ധനയും സ്ഥാനക്കയറ്റവും ലഭിക്കും. പുതിയ ജോലിക്കുള്ള ഓഫറുകളും ലഭിക്കും. ബിസിനസുകാര്‍ക്ക് അനുകൂല സമയം, ഈ കാലയളവിൽ ധാരാളം നേട്ടങ്ങൾ ലഭിക്കും. ഈ പുതിയ വലിയ ഇടപാട് നടത്താൻ കഴിയും.   ധനലാഭത്തിനുള്ള ശക്തമായ സാധ്യതകൾ ഈ സമയത്ത് സൃഷ്ടിക്കപ്പെടുന്നു. 

4 /4

കന്നി രാശി (Virgo Zodiac Sign)   ജ്യോതിഷ പ്രകാരം, സൂര്യൻ കന്നി രാശിയുടെ ഒമ്പതാം ഭാവത്തിൽ സഞ്ചരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഈ രാശിക്കാർക്ക് ഈ സംക്രമണം വലിയ ഭാഗ്യമായി മാറും. അതായത് ഈ സമയം, ഈ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്‍റെ പൂർണ പിന്തുണ ലഭിക്കും. എല്ലാ മേഖലയിലും വിജയം കൈവരിക്കും. കുടുംബത്തിൽ സന്തോഷം മാത്രമേ ഉണ്ടാകൂ. മതപരമായ യാത്രയ്‌ക്കുള്ള അവസരവും ലഭിക്കും.    (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola