ഏഴ് വർഷങ്ങൾക്ക് ശേഷം മലയാള സിനിമ മേഖലയിൽ ഇൻഡസ്ട്രി ഹിറ്റെന്ന ചരിത്രം കുറിച്ച 2018 സിനിമ ഒടിടി സംപ്രേഷണം ചെയ്ത് തുടങ്ങി. തിയറ്ററുകളിൽ നിറസാന്നിധ്യമായി പ്രദർശനം തുടർന്നിരുന്ന 2018 ജൂൺ ഏഴ് മുതൽ ഒടിടി  പ്ലാറ്റ്ഫോമായ സോണി ലിവിൽ സംപ്രേഷണം ചെയ്യുമെന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ചിത്രം ഒരു ദിവസം മുമ്പ് തന്നെ ഒടിടി ഫ്ലാറ്റ്ഫോമിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയിരിക്കുകയാണ്. കേരള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന ചിത്രമെന്ന് റെക്കോർഡിന് പിന്നാലെയാണ് 2018 ഒടിടിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റിലീസായി 24 ദിവസം കൊണ്ട് 2018  80.11 കോടിയാണ് കേരള ബോക്സ് ഓഫീസിൽ നിന്നും മാത്രം സ്വന്തമാക്കിയിരിക്കുന്നത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ ചിത്രം പുലിമുരുകൻ നേടിയ 78.5 കോടി കളക്ഷനാണ് കഴിഞ്ഞ വാരാന്ത്യത്തിൽ 2018 പിന്നിട്ടത്. ചിത്രത്തിന്റെ ആഗോള കളക്ഷൻ 200 കോടിക്ക് അരികിൽ എത്തിയിരുന്നു. കൂടാതെ 2018ന് ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്കു, കന്നഡ പതിപ്പുകൾക്ക് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു.


ALSO READ : The Door Movie : 13 വർഷങ്ങൾക്ക് ശേഷം ഭാവന തമിഴിൽ; ചിത്രം നിർമിക്കുന്നത് ഭർത്താവ്, സംവിധാനം സഹോദരൻ



ജൂഡ് ആന്തണി ജോസഫാണ് കേരളത്തിലുണ്ടായ മഹപ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ 2018 സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.   "2018 Every One is A Hero" എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജനും ഈ ചിത്രത്തിന്റെ എഴുത്തിൽ പങ്കാളിയായിട്ടുണ്ട്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.


വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് "2018 Every One is A Hero" നിർമിച്ചിരിക്കുന്നത്.  ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


ചിത്രസംയോജനം- ചമൻ ചാക്കോ. സംഗീതം- നോബിൻ പോൾ. വിഷ്ണു ഗോവിന്ദ്  ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം- സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ- ഗോപകുമാർ ജികെ. പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ- സൈലക്സ് അബ്രഹാം. പി ആർ ഒ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. സ്റ്റിൽസ്-  സിനറ്റ് ആൻഡ് ഫസലുൾ ഹഖ്. വി എഫ് എക്സ്- മിന്റ്സ്റ്റീൻ സ്റ്റുഡിയോസ്. ഡിസൈൻസ്- യെല്ലോടൂത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.


പ്രതിഷേധവുമായി തിയറ്റർ സംഘടനകൾ


അതേസമയം കരാർ ലംഘിച്ച് 2018 ഒടിടിയിൽ സംപ്രേഷണം ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി തിയറ്റർ ഉടമകൾ രംഗത്ത്. ജൂണ്‍ ഏഴ്, എട്ട് തീയതികളിൽ തിയേറ്ററുകള്‍ അടച്ചിടാനാണ് ഫിയോക്കിന്റെ തീരുമാനം. ഫിയോക്ക്, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, സിനിമ എക്സിബിറ്റേഴ്സ് അസോസിയേഷൻ, മൾട്ടിപ്ലസ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ച യോ​ഗത്തിലാണ് തീരുമാനം.


നിര്‍മാതാക്കളുമായി സംഘടനകള്‍ നടത്തിയ യോഗത്തില്‍ സിനിമകള്‍ ഒടിടിക്ക് നല്‍കുന്നത് സംബന്ധിച്ച് ധാരണ ഉണ്ടാക്കിയിരുന്നു. ഈ ധാരണ പ്രകാരം റിലീസ് ചെയ്ത സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിക്ക് നൽകാവൂ എന്നായിരുന്നു തീരുമാനം. എന്നാല്‍ ഈ കരാർ ലംഘിച്ച് പല സിനിമകളും നേരത്തെ ഒടിടിക്ക് നൽകുകയാണെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.