അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്‍ത 21 ഗ്രാംസ് ഒടിടി റിലീസ് പ്രഖ്യാപിച്ചു. ‍‍‍ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടി പ്രദർശനത്തിന് എത്തുന്നത്. ജൂൺ 10ന് സ്ട്രീമിങ് ആരംഭിക്കും. മാർച്ച് 18നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മർഡർ മിസ്റ്ററി ത്രില്ലർ എന്ന ജോണറിനോട് നൂറ് ശതമാനം നീതി പുലർത്തിയ ഒരു ചിത്രമെന്നാണ് 21 ​ഗ്രാംസ് വിലയിരുത്തപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിരവധി പ്രത്യേകതകളുള്ള ചിത്രത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന്‍ എത്തുന്നത്. രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


ALSO READ: Twenty one grams movie review: ലോകോത്തര ട്വിസ്റ്റ്.. കിളി പറക്കുന്ന ക്ലൈമാക്സ്..21 ഗ്രാംസ് റിവ്യൂ


ദീപക് ദേവാണ് ചിത്രത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത്.  ജിത്തു ദാമോദര്‍ ഛായാ​ഗ്രഹണവും അപ്പു എന്‍ ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. 'മാലിക്' എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്ക് അപ്പ് പ്രദീപ് രംഗന്‍, പ്രോജക്ട് ഡിസൈനര്‍ നോബിള്‍ ജേക്കബ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.