തിരുവനന്തപുരം: പെട്ടെന്ന് അതുവരെ ഇല്ലാത്ത ഒരു കഥാപാത്രത്തെ കൊണ്ടുവന്ന് ഒരു ട്വിസ്റ്റ് ഉണ്ടാക്കാതെ കളിയിൽ ഉള്ളവരെ വെച്ച് ഒരു കിളി പറക്കുന്ന ട്വിസ്റ്റ് ഉണ്ടാക്കുക. അത് കണ്ടിരിക്കുന്ന ഒരു പ്രേക്ഷകനുപോലും ഒന്ന് പിടികിട്ടാൻ പോലും കഴിയാത്ത രീതിയിൽ എടുക്കുക. ഇതാണ് ഒറ്റ വാക്കിൽ 21 ഗ്രാംസ്.
മർഡർ മിസ്റ്ററി ത്രില്ലർ എന്ന ജോണറിനോട് നൂറ് ശതമാനം നീതി പുലർത്തിയ ഒരു ചിത്രം. വല്ലപ്പോഴും മാത്രമേ ഇത്തരത്തിലുള്ള ചിത്രങ്ങൾ സംഭവിക്കാറുള്ളൂ. വമ്പൻ സ്റ്റാർ കാസ്റ്റ് ഇല്ലാതെ ചിത്രം റിലീസ് ആകുമ്പോൾ പ്രേക്ഷകർ അറിയണം ഈ ചിത്രത്തെക്കുറിച്ച്. അല്ലെങ്കിൽ അത് തീരാനഷ്ടം തന്നെയാണ്. തിയേറ്റർ വിട്ടിറങ്ങിയാലും ചിത്രം തലയിൽ കിടന്ന് കറങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകും എന്നതാണ് ഇതിലെ പ്രധാന ഫാക്ടർ.
കെട്ടുറപ്പുള്ള തിരക്കഥയും അത്യുഗ്രൻ മേക്കിങ്ങും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു ട്വിസ്റ്റിന് വേണ്ടി ട്വിസ്റ്റ് ഉണ്ടാക്കാതെ കഥയ്ക്ക് അനുയോജ്യമായി പ്രേക്ഷകനെ കിളി പറത്തുന്ന തരത്തിൽ സിനിമ പിടിച്ചുനിർത്തുന്നു എന്നത് തന്നെയാണ് മറ്റൊരു ആകർഷണം. അനൂപ് മേനോൻ ഉൾപ്പെടെ ചിത്രത്തിൽ ചെറുതും വലുതുമായി വന്നുപോകുന്ന ഓരോ കഥാപാത്രങ്ങളും അവരുടെ രീതിയിൽ മികച്ചതാക്കി.
പ്രേക്ഷകനെ കൂടെകൂട്ടി കൊണ്ടുപോകുന്ന തരത്തിലുള്ള കഥപറച്ചിൽ കൂടിയാകുമ്പോൾ എൻഗേജിങ്ങായി പിടിച്ചുനിർത്തുന്നുണ്ട്. ടിവിയിൽ വന്നുകഴിഞ്ഞ് എന്തുകൊണ്ട് ഞാൻ ഇത് തിയേറ്ററിൽ മിസ് ആക്കി എന്നൊരു തോന്നൽ ഉണ്ടാവാതിരിക്കാൻ 21 ഗ്രാംസ് തിയേറ്ററിൽ കാണാൻ ശ്രമിക്കുക. നിങ്ങൾക്ക് കിട്ടുന്നത് ഒരു അത്യുഗ്രൻ വിരുന്ന് തന്നെയാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...