കൊച്ചി : അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം 21 ഗ്രാംസിന് ആശംസകളുമായി പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ്. കൊച്ചിയില്‍ തെലുഗു ചിത്രം രാധേശ്യാമിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് എത്തിയതായിരുന്നു പ്രഭാസ്. 21 ഗ്രാംസ് വലിയ വിജയമാകട്ടയെന്നും ചിത്രത്തിന് എല്ലാവിധത്തിലുള്ള ആശംസകളും നേരുന്നതായി അനൂപ് മേനോനോടും ചിത്രത്തിന്റെ അണിയറ പ്രവർത്തകരോടുമായി പ്രഭാസ് അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

21 ഗ്രാംസിന്റെ പ്രമോഷനായി കൊച്ചി ക്രൗണ്‍ പ്ലാസയില്‍ എത്തിയപ്പോയായിരുന്നു അനുപ് മേനോനും സംവിധായകന്‍ ബിബിന്‍ കൃഷ്ണയും നിര്‍മ്മാതാവ് റെനീഷും  പ്രഭാസിനെ കണ്ടു മുട്ടിയത്. ഇതിന് പിന്നാലെ സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ട പ്രഭാസും 21 ഗ്രാംസ് ടീംസും ഇരുസിനിമകളെ കുറിച്ചും സംസാരിച്ചു. 


ALSO READ : Sellamma Music Video : യുട്യൂബിൽ ട്രെൻഡിങ്ങായി 'പവിഴ മഴ' ടീമിന്റെ സെല്ലമ്മ; പിന്നണിയിൽ പി.എസ് ജയ്ഹരിയും കെ.എസ് ഹരിശങ്കറും


അതേസമയം ഏറെ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നതാണ് 21 ഗ്രാംസിന്റെതായി പുറത്തുവന്ന ട്രെയ്‌ലര്‍.  ട്രാഫിക്കിനു ശേഷം അനൂപ് മേനോന്റെ ഒരു കംപ്ലീറ്റ് ത്രില്ലര്‍ ചിത്രമായിരിക്കും  21 grams എന്നാണ് ട്രെയ്‌ലര്‍ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. മലയാളത്തിന്റെ പ്രമുഖതാരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. 


ക്രൈംത്രില്ലര്‍ ആയി ഒരുങ്ങുന്ന 21 ഗ്രാംസ് എന്ന ചിത്രം  'The Front Row Productions' ന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഫയര്‍ ബ്രാന്റ് തിരക്കഥാകൃത്തുക്കളായ രഞ്ജിത്തും രണ്‍ജി പണിക്കറും ഒന്നിച്ച് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രം തരുന്നുണ്ട്. 


ALSO READ : Lalitham Sundaram Trailer: പ്രേക്ഷകരെ ചിരിപ്പിക്കാന്‍ സണ്ണിച്ചായനും ആനിയമ്മയുമെത്തി...!! ലളിതം സുന്ദരം ട്രെയ്‌ലര്‍ പുറത്ത്


അതേസമയം നേരത്തെ ചിത്രത്തിലെ ആദ്യഗാനമായ 'വിജനമാം താഴ്വാരം' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ത്രില്ലര്‍ ചിത്രമെന്ന പാറ്റേണില്‍ ഒരുങ്ങുമ്പോള്‍ തന്നെ ചിത്രത്തിന് ഒരു ഇമോഷണല്‍ ഡ്രാമ സ്വഭാവവും വരുന്നുണ്ടെന്നാണ് ഗാനം തരുന്ന സൂചന. ദീപക് ദേവിന്റെ സംഗീതത്തില്‍ ഹരിശങ്കര്‍ ആലപിച്ച ഗാനം ഇതിനോടകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. 


മാര്‍ച്ച് 18 നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. നിരവധി പ്രത്യേകതകളുള്ള ചിത്രത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന്‍ എത്തുന്നത്. അനൂപ് മേനോന് പുറമേ, ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍,  ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 


ALSO READ : Salute Ott Release: ദുൽഖറിന്റെ സല്യൂട്ട് ഒടിടിയിൽ തന്നെ, സോണി ലിവിൽ റിലീസ് ചെയ്യും


ജിത്തു ദാമോദര്‍, അപ്പു എന്‍ ഭട്ടതിരി എന്നിവര്‍ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ 'മാലിക്' എന്ന ചിത്രത്തിലൂടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.