Lalitham Sundaram Trailer: പ്രേക്ഷകരെ ചിരിപ്പിക്കാന്‍ സണ്ണിച്ചായനും ആനിയമ്മയുമെത്തി...!! ലളിതം സുന്ദരം ട്രെയ്‌ലര്‍ പുറത്ത്

പ്രേക്ഷകരെ ചിരിപ്പിക്കാന്‍ സണ്ണിച്ചായനും ആനിയമ്മയുമായി  ബിജു മേനോനും മഞ്ജു വാര്യരും എത്തുന്നു...  ഇരുവരും പ്രധാന കഥാപാത്രങ്ങളാകുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്ത്.

Written by - Zee Malayalam News Desk | Last Updated : Mar 7, 2022, 07:47 PM IST
  • പ്രേക്ഷകരെ ചിരിപ്പിക്കാന്‍ സണ്ണിച്ചായനും ആനിയമ്മയുമായി ബിജു മേനോനും മഞ്ജു വാര്യരും എത്തുന്നു... ലളിതം സുന്ദരം എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്ത്.
Lalitham Sundaram Trailer: പ്രേക്ഷകരെ ചിരിപ്പിക്കാന്‍ സണ്ണിച്ചായനും ആനിയമ്മയുമെത്തി...!! ലളിതം സുന്ദരം ട്രെയ്‌ലര്‍ പുറത്ത്

Lalitham Sundaram Trailer: പ്രേക്ഷകരെ ചിരിപ്പിക്കാന്‍ സണ്ണിച്ചായനും ആനിയമ്മയുമായി  ബിജു മേനോനും മഞ്ജു വാര്യരും എത്തുന്നു...  ഇരുവരും പ്രധാന കഥാപാത്രങ്ങളാകുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്ത്.

മഞ്ജുവിന്‍റെ സഹോദരനും നടനുമായ മധു വാര്യരാണ് ചിത്രം  സംവിധാനം ചെയ്യുന്നത്.  ചേട്ടനും അനിയത്തിയുമായാണ് മഞ്ജുവും ബിജു മേനോനും ചിത്രത്തിലെത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‌ലറില്‍ ഒരു കുടുംബത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്. 

ചേട്ടനും അനിയത്തിയും  തമ്മിലുള്ള രസകരമായ ഇണക്കങ്ങളും പിണക്കങ്ങളുമാണ് ട്രെയ്‌ലറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സൈജു കുറുപ്പാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന മേഘജാലകം എന്ന പാട്ട് ശ്രദ്ധ നേടിയിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം ബിജു മേനോൻ മഞ്ജു വാര്യർ ജോഡികൾ ഒന്നിക്കുന്ന ഈ   ചിത്രം നിര്‍മിക്കുന്നത് മഞ്ജു വാര്യര്‍ തന്നെയാണ്.  മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിനൊപ്പം സെഞ്ച്വറിയും നിര്‍മാണത്തില്‍ പങ്കാളിയാകുന്നുണ്ട്. 

ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ബിജു മേനോനും മഞ്ജു വാര്യറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യകതയും ചിത്രത്തിനുണ്ട്.

ഒടിടി റിലീസായാണ് ലളിതം സുന്ദരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്‍റെ റിലീസ്. മഞ്ജുവാര്യർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്

സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, രമ്യ നമ്പീശന്‍, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രമോദ് മോഹന്‍ ആണ് ചിത്രത്തിന്‍റെ  തിരക്കഥ എഴുതുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News