1954 മുതൽ 2000 വരെ മലയാള സിനിമയുടെ ഭാഗമായിരുന്നു കൊടുങ്ങല്ലൂർക്കാരുടെ കുഞ്ഞാലുവെന്ന  ബഹദൂർ. അഭിനയത്തിന്റെ ആദ്യ കാലങ്ങളിലെല്ലാം സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു S. P. പിള്ള -ബഹദൂർ കൂട്ടുകെട്ട്. പിന്നീടത് ഭാസി - ബഹദൂർ കൂട്ടുകെട്ടായി മാറിയതും മലയാള സിനിമ കണ്ടതാണ്. മലയാള സിനിമയിലെ ഏറ്റവും മനുഷ്യ സ്നേഹിയായ മനുഷ്യന്റെ ഓർമകൾക്ക് ഇന്ന് 22 വയസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യത്യസ്ത വേഷങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച  ബഹദൂര്‍ അരനൂറ്റാണ്ടുകാലത്തോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. ഹാസ്യനടനായും സ്വഭാവനടനായുമൊക്കെ വെള്ളിത്തിരയില്‍ നിറഞ്ഞാടിയ ബഹദൂര്‍ ഒരുകാലത്ത് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു. അനായാസമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ നടനായിരുന്നു അദ്ദേഹം. 


1954 ൽ ഒരു ചെറിയ വേഷത്തിൽ ആദ്യ സിനിമയായ അവകാശിയിൽ  അഭിനയിച്ചു. അക്കാലത്ത് ആകാശവാണിയിൽ നാടകങ്ങളിലും അദ്ദേഹം ശബ്ദം കൊടുത്തിരുന്നു. പാടാത്ത പൈങ്കിളി എന്ന ചിത്രത്തിലാണ് ശ്രദ്ധേയമായ ഒരു വേഷം ലഭിച്ചത്. കുറച്ച് നാളുകൾക്ക് ശേഷം അദ്ദേഹത്തിന് ഒരു പാട് സിനിമകൾ ലഭിക്കുകയും ചെയ്തു.  ചെറിയ വേഷം ആയാലും വലുതായാലും ഏറ്റവും മികച്ച പ്രകടനം അവതരിപ്പിക്കാൻ ബഹദൂര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു.


പടിയത്ത് കൊച്ചുമൊയ്തീന്റെയും ഖദീജയുടെയും ഒമ്പത് മക്കളിൽ ഒരാളാണ് ബഹദൂർ. വളരെ കഷ്ടപ്പെട്ടിട്ടാണ് ചലച്ചിത്ര ജീവിതത്തിലേക്ക് അദ്ദേഹം വരുന്നത്. ആദ്യകാലത്ത് തന്റെ അഭിനയ ജീവിതം ബഹദൂർ നാടകത്തിലൂടെയാണ് തുടങ്ങിയത്. 


ബഹദൂറിന് സാമ്പത്തിക പ്രശ്നങ്ങൾ മൂലം പഠിത്തം നിർത്തേണ്ടി വന്നിരുന്നു. ആ സമയത്ത് ജീവിത മാർഗ്ഗത്തിനു വേണ്ടി ബസ് കണ്ടക്ടർ ആയി ജോലി നോക്കിയിട്ടുണ്ട്.  ബഹദൂര്‍ രണ്ട് തവണ മികച്ച രണ്ടാമത്തെ നടനുള്ളതും ഒരുതവണ മികച്ച ഹാസ്യനടനുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. ബഹദൂറിൻറ്റെ അവസാന ചിത്രം ലോഹിതദാസ് സംവിധാനം ചെയ്യ്ത ജോക്കർ ആണ്. രണ്ട് ദശാബ്ദം പിന്നിട്ടു കഴിഞ്ഞിട്ടും ഇന്നും ബഹദൂര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ നിറഞ്ഞു നിൽക്കുന്നു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.