3 ഇഡിയറ്റ്സിന്റെ രണ്ടാം ഭാഗം ഉടനെത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. 2023 ഫെബ്രുവരിയിൽ ശർമ്മ ജോഷി, ആർ മാധവൻ, ആമിർ ഖാൻ എന്നിവർ ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് 3 ഇഡിയറ്റ്സിന്റെ രണ്ടാം ഭാഗം വരും എന്ന അഭ്യൂഹങ്ങൾ പുറത്തുവരാൻ തുടങ്ങിയത്. ഇപ്പോൾ കരീന കപൂർ പങ്കുവെച്ച ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ വീഡിയോ ആളുകളെ പൊട്ടി ചിരിപ്പിക്കുകയാണ് . രാജ്‌കുമാർ ഹിരാനി ഒരുക്കിയ ചിത്രത്തിൻറെ അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകർ.



COMMERCIAL BREAK
SCROLL TO CONTINUE READING

2009 ൽ പുറത്തിറങ്ങിയ ചിത്രമാണ് 3 ഇഡിയറ്റ്സ്. ചിത്രത്തിൻറെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് എനിക്ക് സംശയം ഉണ്ട്. എന്നാൽ തന്നെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നും പറഞ്ഞ് കൊണ്ടാണ് കരീന കപൂർ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മാർച്ച് 24, വെള്ളിയാഴ്ചയാണ് ഈ വീഡിയോ  കരീന കപൂർ പങ്കുവെച്ചിരിക്കുന്നത്. ആമിർ ഖാൻ, ശർമൻ ജോഷി, ആർ മാധവൻ എന്നിവരുടെ ഒരു പത്ര സമ്മേനത്തിന്റെ ചിത്രം കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എത്തിയ ബൊമൻ ഇറാനിക്കും ഇതിനെ കുറിച്ച് അറിയാമെന്ന് തോന്നുന്നില്ല, എന്ന് പറഞ്ഞ് കൊണ്ടാണ് കരീന കപൂർ തന്നെ വീഡിയോ അവസാനിപ്പിക്കുന്നത്. 


ALSO READ: Ponnin Selvan 2: പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗവും ഗോകുലത്തിന്; ട്രെയിലർ തീയ്യതി പുറത്ത്


രാജ്‌കുമാർ ഹിരാനി രചനയും സംവിധാനവും നിർവ്വഹിച്ച 2009 ൽ പുറത്തിറങ്ങിയ ചിത്രമാണ് 3 ഇഡിയറ്റ്സ്.  ചേതൻ ഭഗത്തിന്റെ ഫൈവ് പോയിന്റ് സംവൺ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമായിരുന്നു 3 ഇഡിയറ്റ്സ്. വിധു വിനോദ് ചോപ്രയാണ് ചിത്രം നിർമ്മിച്ചത്. വമ്പൻ ഹിറ്റായി മാറിയ ചിത്രമായിരുന്നു 3 ഇഡിയറ്റ്സ്. ഇപ്പോൾ ചിത്രത്തിൻറെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ വരുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.