State Film Awards: പൃഥ്വിരാജ് മികച്ച നടൻ, നടിമാർ ഉർവശി, ബീന ആർ ചന്ദ്രൻ; കാതൽ മികച്ച ചിത്രം
മികച്ച സ്വഭാവ നടി - ശ്രീഷ്മ ചന്ദ്രൻ - പൊമ്പളൈ ഒരുമൈ. മികച്ച സ്വഭാവ നടൻ - വിജയരാഘവൻ (പൂക്കാലം). മികച്ച സംവിധായകൻ ബ്ലെസി (ആടുജീവിതം). `ഇരട്ട` മികച്ച രണ്ടാമത്തെ ചിത്രം.
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി പൃഥ്വിരാജ് സുകുമാരൻ തിരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതത്തിലെ അഭിനയ മികവിനാണ് പുരസ്കാരം. മികച്ച നടിമാർ ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്) എന്നിവരാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ കാതൽ ദി കോർ ആണ് മികച്ച ചിത്രം. ആടുജീവിതം ഒരുക്കിയതിന് മികച്ച സംവിധായകനുള്ള പുരസ്കാരം ബ്ലെസി സ്വന്തമാക്കി. ആടുജീവിതത്തിനും 2018നും നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച സ്വഭാവ നടി - ശ്രീഷ്മ ചന്ദ്രൻ, പൊമ്പളൈ ഒരുമൈ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവൻ സ്വന്തമാക്കി. ജോജു ജോർജ് നിർമ്മിക്കുകയും ഡബിൾ റോളിലെത്തുകയും ചെയ്ത ഇരട്ട മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. 9 പുരസ്കാരങ്ങൾ ആടുജീവിതം സ്വന്തമാക്കി.
പ്രത്യേക ജൂറി
അഭിനയം
കൃഷ്ണൻ- ജൈവം
കെ ആർ ഗോകുൽ - ആടുജീവിതം
സുധി കോഴിക്കോട് - കാതൽ ദി കോർ
ചിത്രം
ഗഗനചാരി
Also Read: Grrr Ott Release: 'ഗർർർ' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?
മറ്റ് പുരസ്കാരങ്ങൾ
മികച്ച നവാഗത സംവിധായകൻ - ഫാസിൽ റസാഖ് - തടവ്
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺ) - സുമംഗല - ജനനം 1947 പ്രണയം തുടരുന്നു - കഥാപാത്രം - ഗൗരി ടീച്ചർ
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (ആൺ) റോഷൻ മാത്യൂ - ഉള്ളൊഴുക്ക്, വാലാട്ടി - കഥാപാത്രം, രാജീവ്, ടോമി
വസ്ത്രാലങ്കാരം ഫെമിന ജെബ്ബാർ - ഓ ബേബി
മേക്കപ്പ് - രഞ്ജിത്ത് അമ്പാടി - ആടുജീവിതം
ശബ്ദ മിശ്രണം - റസൂൽ പൂക്കുട്ടി, ആടുജീവിതം
കലാസംവിധായകൻ - മോഹൻദാസ്, 2018
പിന്നണി ഗായിക - ആൻ ആമി - തിങ്കൾ പൂവിൻ ഇതളവൾ
ഗായകൻ - വിദ്യാധരൻ മാസ്റ്റർ - പതിരാണെന്നോർത്തൊരു കനവിൽ
സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം) - മാത്യൂസ് പുളിക്കൻ - കാതൽ,
സംഗീത സംവിധായകൻ (ഗാനം) - ജസ്റ്റിൻ വർഗീസ് - ചെന്താമര പൂവിൽ - ചാവേർ
മികച്ച തിരക്കഥ (Adaptation) - ബ്ലെസി
മികച്ച തിരക്കഥാകൃത്ത് - രോഹിത്ത് എംജി കൃഷ്ണൻ - ഇരട്ട
മികച്ച ഛായാഗ്രാഹകൻ - സുനിൽ കെ എസ് - ആടുജീവിതം
മികച്ച കഥാകൃത്ത് - ആദർശ് സുകുമാരൻ - കാതൽ
മികച്ച ബാലതാരം (പെൺ) - തെന്നൽ അഭിലാഷ് - ശേഷം മൈക്കിൽ ഫാത്തിമ
മികച്ച ബാലതാരം (ആൺ - അവ്യുക്ത് മേനോൻ, പാച്ചുവും അത്ഭുതവിളക്കും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.