67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരം (National Film Awards) വിതരണം ഡൽഹിയിൽ നടന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് (Venkaiah Naidu) പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഡല്‍ഹിയിലെ (New Delhi) വിജ്ഞാന്‍ ഭവനിലാണ് ചടങ്ങുകള്‍ നടക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം (marakkar arabikadalinte simham) ആണ് മികച്ച ചിത്രം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലൻ (helen) സിനിമയുടെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുൽ റിജി നായരും ഏറ്റുവാങ്ങി. സ്പെഷൽ ഇഫക്റ്റ്സിനുള്ള പുരസ്കാരം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ സിദ്ധാർഥ് പ്രിയദർശൻ ഏറ്റുവാങ്ങി.


Also Read: 67th National Film Awards: ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും


മികച്ച നടനുള്ള പുരസ്‌കാരം ധനുഷും മനോജ് വാജ്‌പേയിയും നടിക്കുള്ള പുരസ്‌കാരം കങ്കണ റണാവത്തും ഏറ്റുവാങ്ങി. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയ് സേതുപതിയും സ്വീകരിച്ചു. തമിഴ് ചിത്രം 'അസുരനി'ലെ പ്രകടനത്തിനാണ് ധനുഷിന് പുരസ്കാരം. ഹിന്ദി ചിത്രം 'ഭോസ്‍ലെ'യിലെ പ്രകടനത്തിന് മനോജ് വാജ്പേയിക്കും അവാർഡ്. മണികര്‍ണ്ണിക-ദി ക്വീന്‍ ഓഫ് ഝാന്‍സി, പങ്ക എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് കങ്കണയ്ക്ക് പുരസ്ക്കാരം.


ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹെബ് ‍ഫാല്‍കെ അവാർഡ് രജനീകാന്ത് ഏറ്റുവാങ്ങി.


Also Read: Kerala Theater Opening| ഇന്ന് തുറക്കും തീയ്യേറ്ററുകൾ, പക്ഷെ ആദ്യ ഷോ 28-ന്


മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരവും മരക്കാറിനാണ് ലഭിച്ചത്. ഗിരീഷ് ഗംഗാധരനാണ് മികച്ച ഛായാഗ്രാഹകന്‍ (ചിത്രം ജല്ലിക്കട്ട്). മികച്ച ഗാനരചനയ്ക്കുള്ള പുരസ്‍കാരം പ്രഭാ വര്‍മ്മയ്ക്കാണ് (ചിത്രം കോളാമ്പി). 'തമിഴ് ചിത്രം ഒത്ത സെരുപ്പ് സൈസ് 7'ലൂടെ മികച്ച റീ-റെക്കോര്‍ഡിസ്റ്റിനുള്ള പുരസ്‍കാരം റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ചു. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്‍ത 'കള്ളനോട്ട'മാണ് മികച്ച മലയാള ചിത്രം. മലയാള ചിത്രം 'ബിരിയാണി'യുടെ സംവിധാനത്തിന് സജിന്‍ ബാബു പ്രത്യേക പരാമര്‍ശത്തിനു അര്‍ഹനായി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.