67th National Film Awards: ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും
67th National Film Awards: ചടങ്ങിൽ ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ഏറ്റുവാങ്ങും.
ന്യൂഡല്‍ഹി: 67th National Film Awards: അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. രാവിലെ 11 മണിക്ക് വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
ചടങ്ങിൽ ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ഏറ്റുവാങ്ങും. മലയാള സിനിമ ഇത്തവണ 11 പുരസ്‌ക്കാരങ്ങളാണ് കൈക്കലാക്കിയത്.
Also Read: Old Coins: വൈഷ്ണോ ദേവിയുടെ ഫോട്ടോയുള്ള ഈ നാണയം കൈവശമുണ്ടോ? നേടാം 10 ലക്ഷം രൂപ
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച സിനിമയ്‌ക്കുള്ള പുരസ്‌കാരം നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടത്തിന് ലഭിച്ചു.
ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയര്‍ കരസ്ഥമാക്കി. ജെല്ലിക്കട്ടിലൂടെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ഗിരീഷ് ഗംഗാധരൻ സ്വന്തമാക്കി.
Also Read: PM Modi ഉത്തർപ്രദേശിലേക്ക്; ആത്മനിർഭർ സ്വസ്ഥ് ഭാരത് യോജനയ്ക്ക് ഇന്ന് തുടക്കം
മികച്ച നടിക്കുള്ള പുരസ്‌കാരം കങ്കണ റണാവത്തും മികച്ച നടനുള്ള പുരസ്‌കാരം ധനുഷും മനോജ് ബാജ്പേയിയും വാങ്ങും. മികച്ച സംവിധായകൻ സഞ്ജയ് പൂരണ്‍ സിംഗ് ചൗഹാനാണ്. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയ് സേതുപതി സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറ്റുവാങ്ങും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...