കൊച്ചി: ദേശീയ ചലച്ചിത്ര അവാർഡുകൾ സ്വന്തമാക്കിയ അയ്യപ്പനും കോശിയും സിനിമ സംഘത്തിന് അഭിനന്ദിച്ച് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ്. മികച്ച സംവിധായകനുള്ള അവാർഡ് സ്വന്തമാക്കി സച്ചിയെ ഓർത്ത് വികാരാധീനനായിട്ടാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആശംസകൾ അറിയിച്ചിരിക്കുന്നത്. സച്ചി എവിടെയാണെങ്കിലും ഇപ്പോൾ സന്തോഷവാനായിരിക്കുമെന്ന് താൻ വിശ്വസിക്കുന്നയെന്ന് പൃഥ്വി തന്റെ പോസ്റ്റിൽ കുറിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

"ബിജു ചേട്ടനും നഞ്ചിയമ്മയ്ക്കും അയ്യപ്പനും കോശിയുടെ സംഘട്ടനം ഒരുക്കിയ സംഘത്തിലെ എല്ലാവർക്കും ആശംസകൾ. ഒപ്പം സച്ചി... മനുഷ്യ എനിക്ക് എന്ത് പറയണമെന്നറയില്ല... നിങ്ങൾ എവിടെയാണെങ്കിലും നിങ്ങൾ സന്തോഷവാനായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ ഓർത്ത് ഞാൻ അഭിമാനിക്കുന്നു... അത് എന്നും അങ്ങനെ തന്നെയായിരിക്കും" പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 


ALSO READ : 68th National Film Awards : കാണാത്ത ലോകത്ത് നിന്ന് സച്ചി കാണുന്നുണ്ടാകുമോ ഈ നേട്ടം?



സച്ചിക്ക് പുറമെ മികച്ച സഹനടനുള്ള പുരസ്കാരം ബിജു മേനോനും പിന്നണി ഗായികയ്ക്കുള്ള അവാർഡ് നഞ്ചിയമ്മയും സ്വന്തമാക്കിയിരുന്നു. ചിത്രത്തിന് സംഘട്ടന രംഗങ്ങൾ ഒരുക്കിയ മാഫിയ ശശി, സുപ്രീം സുന്ദർ, രാജശേഖർ എന്നിവർക്കാണ് അയ്യപ്പനും കോശിയും ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ അവാർഡ് ലഭിച്ചിരിക്കുന്നത്. 


അയ്യപ്പനും കോശിക്ക് പുറമെ മലയാള ചിത്രം വാങ്ക് പ്രത്യേക ജൂറി അവാർഡ് സ്വന്തമാക്കി. കപ്പേള സിനിമയുടെ കല സംവിധായകൻ അസീസ് നാടോടിയാണ് മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള അവാർഡ് സ്വന്തമാക്കിയത്. മാലിക്ക് സിനിമയുടെ ശബ്ദലേഖനത്തിന് വിഷ്ണു ഗോവിന്ദ് ശ്രീശങ്കർ എന്നിവർക്കും മലയാള സിനിമയുടെ ഭാഗമായി അവാർഡ് സ്വന്തമാക്കി. 


ALSO READ : "ഓർക്കാനും നന്ദി പറയാനും സച്ചിയോട് മാത്രം" അവാർഡ് നേട്ടത്തിൽ ബിജു മേനോൻ


തമിഴ് ചിത്രം സൂരറൈ പൊട്രു മികച്ച ചിത്രം. ചിത്രത്തിലെ പ്രകടനത്തിന് സൂര്യയും മലയാളി താരം അപർണ ബാലമുരളിയും മികച്ച നടിനടന്മാർക്കുള്ള പുരസ്കാരം നേടി. സൂര്യയ്ക്കൊപ്പം താനാജി ദി അൺ സങ് ഹീറോ എന്ന പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം അജയ് ദേവ്ഗൺ പങ്കിടുകയും ചെയ്തു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും സൂര്യ ചിത്രത്തിനാണ്. ഒപ്പം തമിഴ് മണ്ഡേലയും അവാർഡ് പങ്കിടുകയും ചെയ്തു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.