കൊച്ചി : സൂര്യയുടെ സൂരറൈ പൊട്രവും മലയാളം ചിത്രം അയ്യപ്പനും കോശിയും അവാർഡുകൾ വാരിക്കൂട്ടിയ 68-ാം ദേശീയ ചലച്ചിത്ര പുരസ്കാരം നിർണയം വിവാദത്തിൽ. പുരസ്കാര നിർണയത്തിൽ പിഴവാണ് വിവാദത്തിൽ കൊണ്ടെത്തിച്ചിരിക്കുന്നത്. സിങ്ക് സൗണ്ടിനുള്ള ഓഡിയോഗ്രാഫി പുരസ്കാരം ലഭിച്ചിരിക്കുന്നത് സ്റ്റുഡിയോയിൽ റിക്കോർഡ് ചെയ്തതിനാണെന്നാണ് വിവാദം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ജൂറിയുടെ പിഴവിനെ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. കന്നഡ ചിത്രം ഡൊല്ലുവിനാണ് സിങ്ക് സൗണ്ട് വിഭാഗത്തിൽ അവാർഡ് ലഭിച്ചിരിക്കുന്നത്. അവാർഡിന് അർഹനായത് മലയാളിയായ ജോബിൻ ജയനും. എന്നാൽ ചിത്രത്തിന്റെ ശബ്ദ മിശ്രണം സ്റ്റുഡിയോയിൽ റിക്കോർഡ് ചെയ്തതാണെന്നും സിങ്ക് സൗണ്ട് ചിത്രങ്ങൾക്ക് മാത്രമാണ് ലോക്കേഷൻ സൗണ്ട് റിക്കോർഡിസ്റ്റ് പുരസ്കാരം ലഭിക്കുകയെന്ന് സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിൻ ലൂക്കോസിനെ ഉദ്ദരിച്ചുകൊണ്ട് റസൂൽ പൂക്കുട്ടി ട്വിറ്ററിൽ കുറിച്ചു. 


ALSO READ : 68th National Film Awards : അവാർഡുകൾ വാരി കൂട്ടി സൂരറൈ പൊട്രുവും അയ്യപ്പനും കോശിയും; സച്ചി മികച്ച സംവിധായകൻ; സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാർ



ദേശീയ അവാർഡ് പുരസ്കരാത്തിന്റെ പിന്നണിയിൽ എന്താണ് നടക്കുന്നത് എന്ന് തനിക്കറയില്ല. സിങ്ക് സൗണ്ട് ഏതാ ഡബ് ഏതാണെന്ന് അറിയാത്ത ജൂറിയോട് സഹതാപം തോന്നുന്നുയെന്ന് നിതിൻ ലൂക്കോസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. നിതിനാണ് ഡൊല്ലുവിന്റെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടാതെ കൃഷ്ണനുണ്ണി എന്നയാളാണ് സൗണ്ട് മിക്സ് ചെയ്തതെന്നും പുരസ്കാര നിർണയത്തിൽ ജോബിൻ ജയന്റെ പേര് എങ്ങനെ എത്തിയെന്ന് അറിയില്ലെന്ന് നിതിൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 



ഡൊല്ലും എന്ന വാദ്യോപകരണത്തിന്റെ ശബ്ദം മാത്രമെ താൻ ചിത്രത്തിനായി റിക്കോർഡ് ചെയ്തിട്ടുള്ളത്. കലാകാരന്മാരെ കൊണ്ട് സ്റ്റുഡിയോയിൽ വെച്ച് വീണ്ടും ഡൊല്ലു വായിപ്പിച്ച് റിക്കോർഡ് ചെയ്യുകയായിരുന്നു. ആ സിനിമ മുഴുവൻ സ്റ്റുഡിയോയിൽ ഡബ്ബ് ചെയ്യുകയായിരുന്നു. ഇന് എന്താണ് ചെയ്യേണ്ടതെന്ന് ജോബിൻ ജയൻ മാതൃഭുമിയോട് പറഞ്ഞു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.