83 teaser out: തിയേറ്ററുകളില്‍ ആവേശത്തിരയിളക്കാന്‍  ക്രിക്കറ്റ് എത്തുന്നു,  83യുടെ  ആദ്യ ടീസർ പങ്കുവച്ച് രൺവീർ സിംഗ്..


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ ചരിത്രം കുറിച്ച  1983 ലോകകപ്പ് വിജയത്തെ അടിസ്ഥാനമാക്കിയുള്ള  ചിത്രമാണ്‌ 83. രൺവീർ സിംഗ്, ദീപിക പദുകോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം  ഡിസംബര്‍ 24 ന്   റിലീസ് ചെയ്യും.


തന്‍റെ സ്‌പോർട്‌സ് ഡ്രാമ ഫിലിം '83'യുടെ ആദ്യ ടീസർ, സിനിമയിലെ  മുഖ്യ കഥാപാത്രമായ കപില്‍ ദേവിനെ  അവതരിപ്പിക്കുന്ന രൺവീർ സിംഗ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു.


59 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തെ അവതരിപ്പിച്ചുകൊണ്ടാണ് ആരംഭിക്കുനത്.  സ്റ്റേഡിയം, ഗ്യാലറി, കാണികളുടെ ആവേശം, ബാറ്റ്സ്മാന്‍, ഒപ്പം ക്യാച്ച് ചെയ്യാനായി ഓടിയടുക്കുന്ന ഫീല്‍ഡര്‍മാര്‍....    പിന്നീട് മത്സരം ഒരു വലിയ വഴിത്തിരിവിലേക്ക് മാറുന്നു...!  ടീം ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ നടന്ന വാശിയേറിയ മത്സരമാണ്  ടീസറില്‍...   ഇന്ത്യ ആദ്യമായി ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ച ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടാണ് ഐക്കണിക്ക് ഗ്രൗണ്ട്.  


മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവായി വേഷമിടുന്ന നടൻ രൺവീർ സിംഗ് പന്ത് ക്യാച്ച് ചെയ്യുന്നിടത്താണ്  ടീസർ അവസാനിക്കുന്നത്.


"The greatest Story. The greatest Glory. 83 ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ 2021 ഡിസംബർ 24-ന് സിനിമകളിൽ റിലീസ് ചെയ്യുന്നു. ടീസർ ഇപ്പോൾ പുറത്തിറങ്ങി. ട്രെയിലർ നവംബർ 30-ന് # ThisIs83," അടിക്കുറിപ്പായി രൺവീർ എഴുതി.



ദീപികയും ചിത്രത്തിന്‍റെ ടീസര്‍ പങ്കുവച്ചിരുന്നു.  "ഇന്ത്യയുടെ ഏറ്റവും വലിയ വിജയത്തിന് പിന്നിലെ കഥ! 83` 2021 ഡിസംബർ 24-ന് സിനിമകളിൽ റിലീസ് ചെയ്യുന്നു! ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ! ട്രെയിലർ 2021 നവംബർ 30-ന് പുറത്തിറങ്ങും." ദീപിക കുറിച്ചു.  ചിത്രത്തിൽ കപിൽ ദേവിന്‍റെ ഭാര്യ റോമിയുടെ വേഷത്തിലാണ് ദീപിക പദുകോൺ എത്തുന്നത്. വിവാഹത്തിനു ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ആദ്യ  ചിത്രം കൂടിയാണ് ഇത്. 


Also Read: Ranveer Singh നായകനാകുന്ന 83 ജൂൺ 4 ന് തീയേറ്ററുകളിലെത്തും


കബീർ ഖാനാണ് ഇന്ത്യയുടെ ചരിത്രപരമായ 1983 ലോകകപ്പ് വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത്.  


Also Read: Ranveer Singh's 83 : 1983 ലെ ക്രിക്കറ്റ് വേൾഡ് കപ്പ് കഥ പറയുന്ന 83 ഈ ക്രിസ്‌മസിനെത്തുന്നു


താഹിർ രാജ് ഭാസിൻ, ജീവ, സാഖിബ് സലീം, ജതിൻ സർന, ചിരാഗ് പാട്ടീൽ, ഡിന്‍കര്‍  ശർമ്മ, നിശാന്ത് ദഹിയ, ഹാർഡി സന്ധു, സാഹിൽ ഖട്ടർ, അമ്മി വിർക്ക്, അദ്ദിനാഥ് കോത്താരെ, ധൈര്യ കർവ, ആർ ബദ്രി, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.


83  യില്‍  രൺവീർ  സിംഗ്  ഇന്ത്യൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന കപിൽ ദേവായി എത്തുമ്പോള്‍  സുനിൽ ഗവാസ്‌കറായി താഹിർ രാജ് ഭാസിനും, മോഹിന്ദർ അമർനാഥായി സാഖിബ് സലീമും ബൽവീന്ദർ സന്ധുവായി അമ്മി വിർക്കും, സയ്യിദ് കിർമാനിയായി സാഹിൽ ഖട്ടാറും, സന്ദീപ് പാട്ടീലായി ചിരാഗ് പാട്ടീലും ദിലീപ് വെംഗ്‌സാർക്കറായി ആദിനാഥ് കോത്താരെയും, രവി ശാസ്ത്രിയായി  ധൈര്യ കാർവയും, ഡിങ്കർ ശർമ്മയായി കൃതി ആസാദും, യശ്പാൽ ശർമയായി ജതിൻ സർനയും, മദൻ ലാലായി ഹാർഡി സന്ധുവും, റോജർ ബിന്നിയായി നിഷാന്ത് ദാഹിയയും, സുനിൽ വാൽസണായി ആർ ബദ്രിയും  എത്തുന്നു.  1983 യിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ച് പി ആർ മൻ  സിംഗിനെ  പങ്കജ് ത്രിപാഠിയാണ് അവതരിപ്പിച്ചിരിക്കുന്നത്


തിയേറ്ററുകളില്‍ ലോകകപ്പ് ഫൈനലിന്‍റെ ആവേശം അലയടിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.