അശ്ലീല വീഡിയോകൾക്ക് അടിമയായ യുവാവിന്റെ അവസ്ഥ, ശ്രദ്ധേയമായി ഒരു ഹ്രസ്വചിത്രം
സോഷ്യൽ മീഡിയയിലെ ഡബ്സ്മാഷുകളിലൂടെ സുപരിചിതനാണ് ആനന്ദ്.
സമൂഹ മാധ്യമങ്ങളിൽ വൈറലായി 'ഒൻപതാം ക്ലാസിലെ ഏഴാം പാഠം ' എന്ന ഹ്രസ്വചിത്രം (Short Film). ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയാണ് ധനുഷ് എസ് നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രമേയം. ലഹരിക്കും അശ്ലീല വീഡിയോകൾക്കും അടിമയായ യുവാവുവിന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആനന്ദ് മനോജാണ്.
ALSO READ | ആൻഡ്രോയിഡ് കുഞ്ഞപ്പനല്ല.. ആൻഡ്രോയിഡ് കട്ടപ്പ; തെലുങ്ക് ട്രെയ്ലര് പുറത്ത്
സോഷ്യൽ മീഡിയയിലെ ഡബ്സ്മാഷുകളിലൂടെ സുപരിചിതനാണ് ആനന്ദ്. ആനന്ദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജീവിത്തത്തിൽ ഒരു ദിവസം സംഭവയ്ക്കുന്ന വഴിത്തിരിവാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. ട്രാവൻകൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രം എട്ടാം വാരത്തിലെ ഓഡിയൻസ് ചോയ്സ് പുരസ്കാരം നേടിയിരുന്നു.
ശരത് ആർ നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ജിനേഷും സുഭാഷും ചേർന്നാണ്. ധനുഷ്, ആനന്ദ് എന്നിവർ ചേർന്ന് രചന നിർവഹിച്ച ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സുജിത് കൊട്ടാരക്കരയാണ്. 'ഫ്രണ്ട്സ് ടാക്കീസ് പ്രൊഡക്ഷൻസ്' ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.