ആൻഡ്രോയിഡ് കുഞ്ഞപ്പനല്ല.. ആൻഡ്രോയിഡ് കട്ടപ്പ; തെലുങ്ക് ട്രെയ്‌ലര്‍ പുറത്ത്

തെലുങ്ക് പതിപ്പിന്റെ പേര് ആൻഡ്രോയിഡ് കട്ടപ്പ എന്നാണ്.  ഒടിടി പ്ലാറ്റ്ഫോമായ അഹ വീഡിയോയിലൂടെയായിരിക്കും ആൻഡ്രോയിഡ് കട്ടപ്പ പ്രേക്ഷകരിലേക്ക് എത്തുന്നത്.    

Written by - Ajitha Kumari | Last Updated : Oct 7, 2020, 10:32 PM IST
  • മികച്ച പ്രതികരണം നേടിയ ചിത്രമാണ് സൗബിൻ ഷാഹിറും ഒരു കുഞ്ഞൻ റോബോർട്ടും ചേർന്ന് അനശ്വരമാക്കിയ മലയാള ചിത്രമായ ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25.
  • ആ ചിത്രം ഇപ്പോഴിതാ തെലുങ്കിലേക്ക് മൊഴിമാറ്റിയിരിക്കുകയാണ്.
ആൻഡ്രോയിഡ് കുഞ്ഞപ്പനല്ല.. ആൻഡ്രോയിഡ് കട്ടപ്പ; തെലുങ്ക് ട്രെയ്‌ലര്‍ പുറത്ത്

മികച്ച പ്രതികരണം നേടിയ ചിത്രമാണ്  സൗബിൻ ഷാഹിറും ഒരു കുഞ്ഞൻ റോബോർട്ടും ചേർന്ന് അനശ്വരമാക്കിയ മലയാള ചിത്രമായ ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25.  ആ ചിത്രം ഇപ്പോഴിതാ തെലുങ്കിലേക്ക് മൊഴിമാറ്റിയിരിക്കുകയാണ്.  അതിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.  

Also read: ഇന്നും ചൂടുപിടിച്ച വിവാദമായി കമല്‍ ഹസന്‍റെ ആ 'ചുംബന രംഗം'

തെലുങ്ക് പതിപ്പിന്റെ പേര് ആൻഡ്രോയിഡ് കട്ടപ്പ എന്നാണ്.  ഒടിടി പ്ലാറ്റ്ഫോമായ അഹ വീഡിയോയിലൂടെയായിരിക്കും ആൻഡ്രോയിഡ് കട്ടപ്പ പ്രേക്ഷകരിലേക്ക് എത്തുന്നത്.  അഹ വീഡിയോ തെലുങ്ക് സിനമയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ഗീത ആർട്സിന്റെ സംരംഭമാണ് അഹ വീഡിയോ.  അഹ വീഡിയോ അടുത്തിടെ ഫോറൻസിക്, ട്രാൻസ് തുടങ്ങിയ ചിത്രങ്ങളും തെലുങ്കിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു.     

Also read: ജോ ബിഡന് വോട്ട് ചെയ്തെന്ന് തെളിയിച്ചാൽ നഗ്നചിത്രം നൽകാമെന്ന് യൂട്യൂബ് താരം, ഒടുവിൽ..! 

ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25  2019 ലാണ് തിയറ്ററുകളിൽ എത്തിയത്.  ചിത്രത്തിന്റെ സംവിധാനം നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്.  ചിത്രം നിർമ്മിച്ചിരിക്കുന്നത് മൂൺഷോട്ട് എന്റർടെയ്ൻമെന്റ് ബാനറിൽ സന്തോഷ് ടി കുരുവിളയാണ്.   

Trending News