അഞ്ചുതെങ്ങ് എന്നാൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മൂല രൂപമാണ്. ഭാരത സ്വാതന്ത്ര്യത്തിന്റെ 77ആം വാർഷികത്തിൽ ചരിത്രം ഉറങ്ങുന്ന നാടായ ഈ അഞ്ചുതെങ്ങിനെ പറ്റിയുള്ള മ്യുസിക്കൽ വീഡിയോയുമായി എത്തിയിരിക്കുകയാണ് നാട്ടിലെ തന്നെ ഒരു പറ്റം യുവാക്കൾ.  അഞ്ചുതെങ്ങ് വിപ്ലവമെന്നും, ആറ്റിങ്ങൽ കലാപമെന്നുമൊക്കെ ചരിത്രത്തിൽ ആലേഖനം ചെയ്തിരിക്കുന്ന കലാപം ഇന്ത്യയിലെ  ആദ്യ സ്വാതന്ത്ര്യ സമരമാണ്. 1721 ലെ പോരട്ടത്തിന് ഇപ്പോൾ 302 വയസ്. അന്നത്തെ കോർപറേറ്റ് ഭീമനായ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ നടത്തിയ അതി സാഹസിക പോരാട്ടമായിരുന്നു അത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആറ്റിങ്ങൽ റാണിയായ ഉമയമ്മയാണ് ഇംഗ്ലീഷ്‌കാരെ ഫാക്ടറി തുറക്കാൻ അഞ്ചുതെങ്ങിലേക്ക് ക്ഷണിച്ചത്.ഡച്ച് ആധിപത്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഒരു പ്രവർത്തിയിൽ റാണി ഏർപ്പെട്ടത്. പ്രദേശവാസികൾ പ്രതിഷേധിച്ചു, 1694 ൽ ഫാക്ടറി ആക്രമിച്ചു. അതിന് നഷ്ടപരിഹാരമായി 80000 കല്യാൺ പണവും ഒരാനയേയും കമ്പനിക്ക് നൽകാൻ റാണി തയ്യാറായതായി രേഖയുണ്ട്. ആറ്റിങ്ങൽ റാണിയുടെ അനുവാദത്തോടെ 1693 ലാണ് അഞ്ചുതെങ്ങ് കോട്ടയുടെ പണി ആരംഭിക്കുന്നത്.



പക്ഷെ അവിടെ ഒരു സൈനിക താവളം നിർമ്മിച്ചത് ഉമയമ്മ റാണിക്ക് ബ്രിട്ടിഷുകാരിലുണ്ടായ വിശ്വാസത്തിൽ മങ്ങൽ ഏൽപ്പിച്ചു. കോട്ടക്ക് ഉള്ളിൽ നിന്ന് തന്നെ അറുപത് മുതൽ എഴുപത് വരെ പീരങ്കികൾ ഉൾനാട്ടിലേക്കും, ആറ്റിങ്ങലിലേക്കും കടലിലേക്കും കൊത്തളങ്ങൾ ഉണ്ടാക്കിയത് ആശങ്കയ്ക്ക് ഇട നൽകി. പരസ്പരം ഉണ്ടായ ഉരസലുകൾ ചെന്നവസാനിച്ചത് 1721 ലെ കലാപത്തിലാണ്. ബ്രട്ടീഷിന് എതിരെ ഇന്ത്യയിൽ തന്നെ ഉയർന്ന ആദ്യ പ്രഹരം. അത് അഞ്ചുതെങ്ങിലായിരുന്നു. ചരിത്രമുറങ്ങുന്ന നാടിന്റെ കാഹളം ഇന്നും ആ കോട്ടക്ക് ഉള്ളിൽ തളം കെട്ടി നില്പുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.