കോട്ടയം: വിദേശത്ത് നിന്നും അവധിക്ക് നാട്ടിലെത്തിയാൽ കുതിരപ്പുറത്താണ് ഈ കുടുംബത്തിന്‍റെ യാത്ര. കോട്ടയം കടുത്തുരുത്തി സ്വദേശിയായ ബോബൻ കുന്നശ്ശേരിയും കുടുംബവുമാണ് ഇന്ധന വിലയെയും വാഹന നികുതിയെയും വകവയ്ക്കാതെ കുതിരപ്പുറത്ത് യാത്ര ചെയ്യുന്നത്. അതാണ് കാരണം. നാട്ടുകാർക്ക് കൗതുക കാഴ്ച്ചയായി മാറിയിരിക്കുകയാണ് ബോബന്‍റെയും കുടുംബത്തിന്‍റെയും കുതിര സവാരി.


COMMERCIAL BREAK
SCROLL TO CONTINUE READING

അവധിക്ക് നാട്ടിലെത്തുമ്പോൾ കാഴ്ച്ചകൾ ആസ്വദിക്കാൻ കുതിരപ്പുറത്ത് പോയാലോ എന്ന ചിന്ത ബോബനാണ് ആദ്യം തോന്നിയത്. കുടുംബാംഗങ്ങളോട് ഇത് പറഞ്ഞപ്പോൾ  അവര്‍ക്കും വലിയ സന്തോഷമായി. ഇതോടെയാണ് കുതിരയെ വാങ്ങാൻ ബോബനും കുടുംബവും തീരുമാനിക്കുന്നത്. ഏറ്റുമാനൂരില്‍ നിന്നാണ് ഏഴ് വയസോളം പ്രായമുള്ള കുതിരയെ വാങ്ങിയത്. 

Read Also: Akg Center AttacK: എകെജി സെൻററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് അയാളല്ല


വീടിന് സമീപം തന്നെ കുതിരയ്ക്ക് കൂടും തയാറാക്കി. ബ്യൂട്ടിയെന്നാണ് കുതിരക്ക് പേരിട്ടത്. ശേഷം തൊടുപുഴ സ്വദേശിയായ ജാസിനെ പരിശീലകനായി ഒപ്പം കൂട്ടി.  ഭാര്യ ബിന്നി, മക്കളായ അന്നാലിസ, സിന്‍ഡ്രില്ല, ഗബ്രിയേല്‍ എന്നിവര്‍ക്കൊപ്പമാണ് ബോബന്‍ നാട്ടിന്‍പുറത്ത് കുതിരയ്‌ക്കൊപ്പം സവാരി നടത്തുന്നത്. 


ആരെങ്കിലും ഒരാള്‍ കുതിരപുറത്ത് യാത്ര ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ ഒപ്പം നടക്കും. തുടക്കത്തിൽ ഇങ്ങനെയായിരുന്നു യാത്ര എങ്കിലും ഇപ്പോള്‍ കുട്ടികള്‍ തനിച്ച് കുതിര സവാരി നടത്തുമെന്നാണ് ബോബന്‍ പറയുന്നത്. ഗബ്രിയേലാണ് ഏറേസമയവും കുതിരസവാരിയുടെ ചെയ്യാറുള്ളത്. 

Read Also: രാജമുദ്രയുള്ള പട്ടയമുണ്ട്; എങ്കിലും ബഫർസോണിലെ കർഷകർക്ക് വായ്പ ലഭിക്കുന്നില്ല


ഭര്‍ത്താവും മക്കളും കുതിരപുറത്ത് കയറിയെങ്കിലും ആദ്യമൊക്കെ കുതിരപുറത്ത് കയറാന്‍ ബിന്നിക്ക് ഭയമായിരുന്നു. വീട്ടുകാരുമായി കുതിര സൗഹൃദത്തിലായതോടെ ഇപ്പോള്‍ ബിന്നിയുടെ ഭയവും മാറി. കുതിരസവാരി ശരിക്കും ആസ്വദിക്കുകയാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു. മുതിര, പുല്ല്, ഓഡ്‌സ്, ബാര്‍ലി എന്നിവയെല്ലാമാണ് ബ്യൂട്ടിയുടെ പ്രിയപെട്ട ഭക്ഷണം.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.