തിരുവനന്തപുരം: ഇരുപതു  വർഷത്തിലേറെയായി ഐഎഫ്എഫ്കെയിലെ സ്ഥിരസാന്നിധ്യമായ സംവിധായകൻ പാമ്പള്ളി തന്റെ വിവാഹത്തിലും ചലച്ചിത്രമേളയെ ഭാഗമാക്കണമെന്ന് ആഗ്രഹിക്കുന്നതിൽ എന്തു തെറ്റ് ! ജീവിത സഖിയെ കണ്ടുമുട്ടിയത്  ഐഎഫ്എഫ്കെ വേദിയിൽ നിന്നു തന്നെ ആകുമ്പോൾ ജീവിതം തുടങ്ങാനും 
ഈ വേദി തന്നെ തെരഞ്ഞെടുത്തതിൽ അദ്ഭുതമില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഐഎഫ്എഫ്കെയിൽ കണ്ടുമുട്ടി...കൈകൾ കോർത്ത് സംവിധായകനും പ്രണയിനിയും ജീവിതത്തിലേക്ക്


സിനിമാ സങ്കൽപ്പങ്ങൾ തന്നെ മാറ്റിമറിച്ച കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ച അന്താരാഷ്ട്ര ചലചിത്ര വേദിയെ കുറിച്ച് ഇരുവരും ZEE മലയാളം ന്യൂസിനോട് വാചലരായി. സിനിമയെ ധ്യാനിച്ചു ജീവിച്ച പാമ്പള്ളിക്ക്, ആതുരസേവന രംഗത്തു നിന്നും സിനിമയെ തേടിയെത്തിയ പെൺകുട്ടി ഒടുവിൽ കൂട്ടായി. ഇരുവരും സിനിമാ ചിന്തകളും ജീവിതാനുഭവങ്ങളുമെല്ലാം പങ്കുവച്ചു. 



2018 ൽ നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം തേടി എത്തിയത് മുതലാണ് പാമ്പള്ളി എന്ന മലയാളി സംവിധായകനെ ഏവരും തിരഞ്ഞു തുടങ്ങിയത്.  അന്യഭാഷാ ചിത്രത്തിലൂടെടെയാണ് പാമ്പള്ളി എന്ന സംവിധായകൻ ചലച്ചിത്ര ലോകത്തേക്ക് കടന്നു വരുന്നത്. സിനിമ മേഖലയിൽ വേണ്ടത്ര പ്രവൃത്തിപരിചയമോ ഗോഡ് ഫാദറോ ഇല്ലാത്ത പാമ്പള്ളിയിലെ സിനിമാ മോഹങ്ങളെ ഉണർത്തിയതും വളർത്തിയതും ചലച്ചിത്ര മേളകളാണ്. 20 വർഷത്തിലേറെ ചലച്ചിത്ര മേളകൾ സമ്മാനിച്ച സിനിമാ അനുഭവങ്ങളാണ് പാമ്പള്ളിയിലെ സംവിധായകനെ വാർത്തെടുത്തത്. 


എല്ലാ സിനിമകൾക്കും പ്രത്യേക ഭംഗിയുണ്ട്, പല കാഴ്ചകളിലൂടെ സിനിമയെ കാണുമ്പോഴാണ് കൂടുതൽ മനോഹരമാകുന്നതും. സിനിമകൾക്ക് ഭാഷയുടെ അതിർവരമ്പ് ഇല്ലെന്നാണ് പാമ്പള്ളിയുടെ പക്ഷം. അതുകൊണ്ടു തന്നെ പാമ്പള്ളിയുടെ  ചിത്രങ്ങൾക്കും എന്തെങ്കിലും ഒരു പ്രത്യേകതയും ഉണ്ടാകും. പുതിയ ചിത്രം പ്രഖ്യാപിക്കാനിരിക്കെയാണ് ഇരട്ടി മധുരമായി വിവാഹം.


അഭിമുഖത്തിന്റെ പൂർണ്ണരൂപം കാണാം