എ.ആർ റഹ്മാൻറെ ലൈവ് സംഗീത നിശ നിർത്തിവെപ്പിച്ച് പൂനെ പോലീസ്. അനുവദിച്ച സമയം കഴിഞ്ഞും പരിപാടി തുടർന്നതിന് പിന്നാലെ പോലീസ് ഇടപെടുകയായിരുന്നു. എ. ആർ റഹ്മാൻ പാടുന്ന സമയത്ത് തന്നെ വേദിയിൽ കയറിയ പോലീസ് ഉദ്യോഗസ്ഥൻ പരിപാടി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ സംഘാടകർ പരിപാടി അവസാനിപ്പിക്കുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പൂനെയിലെ രാജാ ബഹദൂർ മിൽസിൽ ഫീഡിംഗ് സ്മൈൽസും 2 ബിഎച്ച്കെയും സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. രാത്രി 10 മണി വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. എ.ആർ റഹ്മാൻ തൻറെ ഹിറ്റ് ഗാനമായ ചയ്യ ചയ്യ പാടുന്നതിനിടെയാണ് പോലീസ് ഇടപെട്ട് പരിപാടി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത്. പോലീസ് നടപടിയെ കുറിച്ച് പരിപാടിയുടെ സംഘാടകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. 


ALSO READ: 'സ്ത്രീ ശരീരം മറച്ചുവെക്കേണ്ടതു തന്നെ'; നിലപാടിലുറച്ച് സൽമാൻ ഖാൻ


അതേസമയം, പരിപാടി അവസാനിപ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് വിശദീകരണവുമായി പൂനെ പോലീസ് രംഗത്തെത്തി. എ.ആർ റഹ്മാൻ പരിപാടിയിലെ അവസാന ഗാനം ആലപിക്കുകയായിരുന്നുവെന്നും അദ്ദേഹം സമയം അതിക്രമിച്ചത് അറിഞ്ഞിരുന്നില്ലെന്നും ഡിസിപി സ്മർത്ഥന പാട്ടീൽ പറഞ്ഞു. പരിപാടിക്ക് അനുവദിച്ചിരുന്ന സമയം കഴിഞ്ഞെന്നും സുപ്രീം കോടതിയുടെ മാർഗനിർദ്ദേശ പ്രകാരം 10 മണിയ്ക്ക് പരിപാടി അവസാനിപ്പിക്കേണ്ടതാണെന്നും സംഘാടകരെ ഓർമ്മിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. 


പരിപാടി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും പൂനെയിലെ ആരാധകർക്ക് എ.ആർ റഹ്മാൻ ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. എല്ലാ സ്നേഹത്തിനും സന്തോഷത്തിനും നന്ദിയുണ്ടെന്നും നിങ്ങളോടൊപ്പം വീണ്ടും പാടാൻ ഞങ്ങൾ ഉടൻ മടങ്ങിവരുമെന്നും എ.ആർ റഹ്മാൻ പറഞ്ഞു. പരിപാടിയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ ചെന്നൈയിൽ നടന്ന ഒരു പരിപാടിയിൽ ഭാര്യ സൈറ ബാനുവിനോട് ഹിന്ദിയിൽ സംസാരിക്കരുതെന്നും തമിഴിൽ സംസാരിക്കണമെന്നും ആവശ്യപ്പെട്ട് എആർ റഹ്മാൻ വാർത്തകളിൽ ഇടം നേടിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.