മനസും റിയാലിറ്റിയും തമ്മിലുള്ള പോരാട്ടം. ആ പോരാട്ടങ്ങൾക്കിടയിൽ പെട്ടുപോകുന്ന രഞ്ജിത്തായി അതിശയിപ്പിക്കുന്ന പ്രകടനവുമായാണ് ആസിഫ് അലി എത്തുന്നത്. ഒരു യുവാവിന്റെ സങ്കൽപ്പത്തിലെ കഥയും കഥാപാത്രങ്ങളും അയാളെ വേട്ടയാടാൻ ജീവിതത്തിലേക്ക് വരുമ്പോൾ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വളരെ വ്യത്യസ്തമായ കഥാപാത്രമായാണ് ആസിഫ് അലി എത്തുന്നതെങ്കിലും സിനിമയുടെ പലഭാ​ഗത്തും കഥാപാത്രത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുന്നത് പോരായ്മയായി. നായക കേന്ദ്രീകൃതമായ ഒരു ചിത്രത്തെ നയിക്കുന്നതിൽ ചില അപാകതകൾ പ്രകടമാകുന്നുണ്ട്. എങ്കിലും വ്യത്യസ്തമായ വേഷത്തെ കയ്യൊതുക്കത്തോടെ തന്നെ ആസിഫ് അലി കൈകാര്യം ചെയ്തിട്ടുണ്ട്.


സിനിമ കണ്ടതിന് ശേഷവും പ്രേക്ഷകരുടെ മനസ്സിൽ  നിലയുറപ്പിക്കാൻ ആസിഫ് അലിയുടെ കഥാപാത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകരെ ചിരിപ്പിച്ചതിൽ സൈജു കുറുപ്പ് പ്രത്യേക കയ്യടി അർഹിക്കുന്നു. സൈക്കോളജിക്കൽ ത്രില്ലറെന്ന വിഭാഗത്തിലെങ്കിലും ഒരു ക്ലീൻ ഫാമിലി എന്റർടെയ്നറാണ് നവാഗതനായ നിഷാന്ത് സാറ്റൂ അണിയിച്ചൊരുക്കിയിരിക്കുന്നത്.


ALSO READ: "ടോക്സിക്" ഗീതുമോഹൻദാസിന്റെ സംവിധാനത്തിൽ റോക്കിംഗ് സ്റ്റാർ; 'യാഷ് 19'ന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു


കുടുംബ പശ്ചാത്തലത്തിലൂടെ സഞ്ചരിച്ച് മനഃശാസ്ത്രപരമായ സങ്കീർണതകളിലൂടെയും യാഥാർഥ്യം എന്ന സത്യത്തിലൂടെയുമുള്ള ഒരു യാത്രയാണ് സംവിധായകൻ ഒരുക്കിയിട്ടുള്ളത്. നിഗൂഢതയുടെയും ഭ്രമചിന്തകളുടെയും  വലയിലേക്ക് തള്ളിവിടപ്പെട്ട നായക കഥാപാത്രത്തെ ആസിഫ് അലി മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ത്രില്ലർ സിനിമകളെ കുടുംബ പ്രേക്ഷകർക്കുകൂടി അനുയോജ്യമായി പരുവപ്പെടുത്താൻ സംവിധായകൻ നിഷാന്ത് സാറ്റൂവിന് കഴിഞ്ഞിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.