മാർവൽ സ്റ്റുഡിയോസിന്‍റെ ഭാവിയുമായി ബന്ധപ്പെട്ട നിരവധി സൂചനകൾ നൽകുന്നൊരു ചിത്രമായിരുന്നു ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ. ഈ ചിത്രത്തിലൂടെ വൈബ്രേനിയം വാർ എന്ന ഒരു വലിയ ഇവന്‍റിനാണ് മാർവൽ തുടക്കം കുറിച്ചിരിക്കുന്നത്. പുറത്തിറങ്ങാൻ പോകുന്ന ക്യാപ്റ്റൻ അമേരിക്ക ന്യൂ വേൾഡ് ഓർഡർ എന്ന ചിത്രത്തിലും തണ്ടർബോൾട്ട്സ് എന്ന ചിത്രത്തിലും ഈ വിഷയത്തെ കേന്ദ്രീകരിച്ചാകും കഥ പറയുക എന്നാണ് റൂമറുകൾ. ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറിലൂടെ വൈബ്രേനിയം മെറ്റൽ ഉള്ള ഭൂമിയിലെ ഒരേയൊരു സ്ഥലം വക്കാണ്ട മാത്രമല്ലെന്ന് തെളിഞ്ഞു. ആഫ്രിക്കയിലെ വക്കാണ്ടക്ക് പുറമേ സൗത്ത് അമേരിക്കക്ക് സമീപം താലോക്കൺ എന്ന കടലിനടിയിലെ നഗരത്തിലും വൈബ്രേനിയം ഉണ്ടെന്ന ഞെട്ടിക്കുന്ന രഹസ്യം ഈ ചിത്രത്തിലൂടെ പ്രേക്ഷകർ തിരിച്ചറിഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നേമോറിന്‍റെ സേനയുടെ ആയുധങ്ങളെല്ലാം തന്നെ വൈബ്രേനിയം മെറ്റൽ കൊണ്ട് നിർമ്മിച്ചതായിരുന്നു. എന്നാൽ അമേരിക്കൻ ഗവൺമെന്‍റിന്‍റെ കണ്ണിൽ വൈബ്രേനിയം നിക്ഷേപമുള്ള ഒരേയൊരു സ്ഥലം വക്കാണ്ടയാണ്. ഇപ്പോൾ അവരുടെ പക്കല്‍ ഒരു വൈബ്രേനിയം ഡിറ്റക്ടറും ഉണ്ട്. ഇത് ഉപയോഗിച്ച് അവർ വൈബ്രേനിയത്തിന് വേണ്ടിയുള്ള തിരച്ചിൽ തീർച്ചയായും തുടരും. അമേരിക്കയുടെയും ലോകത്തിന്‍റെയും കണ്ണിൽ നേമോർ ഉണ്ടാക്കി വച്ച പ്രശ്നങ്ങൾക്കും പിന്നിൽ വക്കാണ്ടയാണ്. അതുകൊണ്ട് തന്നെ അവർ വക്കാണ്ടയെ ആക്രമിക്കാനുള്ള എല്ലാ സാധ്യതയും നിലനിൽക്കുന്നുണ്ട്. 


ഒരുപക്ഷെ വൈബ്രേനിയം മെറ്റല്‍ വക്കാണ്ടയില്‍ നിന്നും താലോക്കണിൽ നിന്നും അമേരിക്കയ്ക്ക് ലഭ്യമാക്കാൻ അവർ രൂപീകരിക്കുന്ന ടീം ആകാം തണ്ടർബോൾട്ട്സ്. തണ്ടർബോൾട്ട്സിന് പുറമേ ക്യാപ്റ്റൻ അമേരിക്കയുടെ നാലാം ഭാഗമായ ക്യാപ്റ്റൻ അമേരിക്ക ന്യൂ വേൾഡ് ഓർഡറിലും പ്രമേയമാതകാൻ പേകുന്നത് വൈബ്രേനിയത്തിന് വേണ്ടിയുള്ള പോരാട്ടം തന്നെ ആകാം എന്ന തരത്തിലാണ് പുറത്ത് വരുന്ന സൂചനകൾ.  ഇതിനിടെ അന്‍റാർട്ടിക്കയിലും വൈബ്രേനിയത്തിന്‍റെ നിക്ഷേപം ഉണ്ടാകാമെന്ന തരത്തിലെ റൂമറുകൾ ഉണ്ട്. കോമിക്സ് പ്രകാരം അന്‍റാർട്ടിക്ക എന്നത് ചരിത്രാതീത കാലത്തെ സാവേജ് ലാന്‍റ് ആണ്.


 ഡോക്ടർ സ്ട്രേഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് എന്ന ചിത്രത്തിൽ സാവേജ് ലാന്‍റ് സെക്കന്‍റുകൾ മാത്രം ദൈർഘ്യമുള്ള ഒരു സീനിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരുന്നു. ചിലപ്പോൾ സാവേജ് ലാന്‍റിനെ ഫോക്കസ് ചെയ്ത് മാർവൽ ഒരു സ്റ്റോറീ ലൈൻ ഭാവിയിൽ മുന്നോട്ട് വച്ചേക്കാം. അങ്ങനെയാണെങ്കിൽ സാവേജ് ലാന്‍റിന്‍റെ സംരക്ഷകരായിട്ടുള്ള കാ - സറിനെയും ഷന്നയെയും മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലേക്ക് കൊണ്ട് വരാനുള്ള സാധ്യതകളും ഉണ്ട്.  എന്നാൽ ഈ പറഞ്ഞതെല്ലാം വെറും റൂമറുകൾ മാത്രമാണ്. ഒന്നിനെക്കുറിച്ചുമുള്ള സ്ഥിരീകരണം മാർവൽ സ്റ്റുഡിയോസ് ഇതുവരെ നൽകിയിട്ടില്ല. എന്നാൽ ഇത്തരത്തിൽ സംഭവിക്കുകയാണെങ്കിൽ കോമിക് ബുക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇവന്‍റുകളിൽ ഒന്നായി അത് മാറാനുള്ള സാധ്യതകളും ഉണ്ട്.


 




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.