പ്രേക്ഷകര്‍ ഏറ്റെടുത്ത ഷാജി പാപ്പന്‍ എന്ന കഥാപാത്രവുമായി ജയസൂര്യയും സംഘവും വീണ്ടും. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായി ആട് 2ന്‍റെ പുതിയ ട്രെയിലറെത്തി. ആദ്യ ഭാഗത്തിലെത്തിയ കഥാപാത്രങ്ങള്‍ക്കൊപ്പം ചില പുതിയ കഥാപാത്രങ്ങളും രണ്ടാം വരവിലുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജയസൂര്യയ്ക്കൊപ്പം കിടു ലുക്കിലാണ് വിനായകനും സണ്ണി വെയ്നും ചിത്രത്തില്‍ എത്തുന്നത്. ഷാജി പാപ്പന്‍റെ മീശയുടെ സ്റ്റൈല്‍ മാത്രമല്ല, ഷാജി പാപ്പന്‍ ഉടുക്കുന്ന രണ്ട് ഷെയ്ഡുള്ള മുണ്ടുകളും ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. 


2015 ഫെബ്രുവരി ആറിനായിരുന്നു ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്തത്. തിയ്യറ്ററുകളില്‍ ചിത്രത്തിന് കാര്യമായ പ്രതികരണം ഉണ്ടായില്ലെങ്കിലും പിന്നീട് സാമൂഹ്യമാധ്യമങ്ങളില്‍ ഷാജി പാപ്പന്‍ സൂപ്പര്‍ ഹിറ്റായി. ഈ തരംഗം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സംവിധായകന്‍ മിഥുന്‍ മാനുവലും അണിയറ പ്രവര്‍ത്തകരും. 


ഡിസംബർ 22ന് ചിത്രം തിയറ്ററുകളിൽ എത്തും. ട്രെയിലര്‍ കാണാം.