Aadujeevitham The Goat Life: ഹോളിവുഡും ബോളിവുഡും ഞെട്ടി...! ബുക്കിങ്ങിൽ നമ്പർ 1 ``ആടുജീവിതം``
Aadujeevitham Movie Booking: മറുഭാഷാ സിനിമാസ്വാധകരെല്ലാം ഇപ്പോൾ മലയാള സിനിമയുടെ കട്ടഫാനുകളായി കഴിഞ്ഞു. ഈ വർഷം ഫെബ്രുവരി 9ന് റിലീസ് ചെയ്ത ``പ്രേമലു``വിൽ തുടങ്ങിയതാണ് ഈ തരംഗം...
മലയാള സിനിമ മേഖലയ്ക്ക് മാർക്കറ്റ് വാല്യൂ കൂടിക്കൊണ്ടിരിക്കുകയാണ്. മറുഭാഷാ സിനിമാസ്വാധകരെല്ലാം ഇപ്പോൾ മലയാള സിനിമയുടെ കട്ടഫാനുകളായി കഴിഞ്ഞു. ഈ വർഷം ഫെബ്രുവരി 9ന് റിലീസ് ചെയ്ത ''പ്രേമലു''വിൽ തുടങ്ങിയതാണ് ഈ തരംഗം. പിന്നീട് ഇറങ്ങിയ ഭ്രമയുഗവും, മഞ്ഞുമ്മൽ ബോയ്സും ഇതേ ട്രെൻന്റ് പിന്തുടർന്നു. ഇപ്പോഴിതാ ആടുജീവിതവും ഏറ്റെടുത്തിരിക്കുകയാണ് ഇതരഭാഷക്കാരായ സിനിമാ പ്രേമികൾ.
അതിനിടെ പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോയുടെ കഴിഞ്ഞ 2 മണിക്കൂറ് നേരത്തെ ബുക്കിങ്ങിന്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് ഇന്ത്യൻ സിനിമാ മേഖലകൾക്കിടയിൽ മലയാള സിനിമയ്ക്ക് അഭിമാനിക്കത്തക്കവിധത്തിലുള്ള കണക്കുകളാണ് നൽകുന്നത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്തത് പ്രകാരം ബുക്ക് മൈ ഷോയിലൂടെ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഏറ്റവും കൂടുതൽ വിറ്റിരിക്കുന്നത് ആടുജീവിതത്തിന്റെ ടിക്കറ്റാണ്.
ALSO READ: ആട് ജീവിതം 100 കോടിയിലേക്ക് ? കളക്ഷൻ ഇതുവരെ
1. 06 ലക്ഷം ടിക്കറ്റുകൾ. അതേസമയം രണ്ടാം സ്ഥാനത്ത് നിൽക്കുന്നുവെങ്കിലും ഹോളിവുഡ് ചിത്രമായ ഗോഡ്സില്ലയ്ക്ക് 58,000 ടിക്കറ്റുകൾ മാത്രാണ് വിൽക്കാൻ സാധിച്ചിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള തെലുങ്ക് ചിത്രം ടില്ലു സ്ക്വയർ 52, 000 ടിക്കറ്റുകളും നാലാം സ്ഥാനത്തു നിൽക്കുന്ന ഹിന്ദി ചിത്രം ക്രൂ 51, 000 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ കഴിഞ്ഞ 24 മണിക്കൂറിൽ വിറ്റിരിക്കുന്നത്.
ഇതിൽ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുള്ള ചിത്രങ്ങൾ 29 നാണ് തീയേറ്ററിൽ എത്തിയത്. 28നാണ് ആടുജീവിതം റിലീസ് ചെയ്തത്. തീയ്യേറ്ററുകളിലെ അതി ഗംഭീര പ്രകടനവുമായി മുന്നോട്ട് പോവുകയാണ് ആട് ജീവിതം. മികച്ച കളക്ഷനാണ് ഇതുവരെ ചിത്രം നേടിയത്. മലയാളത്തിൽ നിന്നു മാത്രം ചിത്രത്തിൻറെ 7-ദിവസത്തെ കളക്ഷൻ 38.13 കോടിയെന്ന് ബോക്സോഫീസ് കളക്ഷൻ ട്രാക്കറായ sacnilk.com പങ്കുവെച്ച റിപ്പോർട്ടിൽ പറയുന്നു.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.