പ്രണയദിനം അടുത്തെത്തിയതോടെ  ഇന്ദ്രജിത്ത് സുകുമാരൻ നായകനായെത്തുന്ന, വടംവലി പ്രധാന പ്രമേയമായ 'ആഹാ' എന്ന ചിത്രത്തിലെ   പ്രണയഗാനവും  പുറത്തിറങ്ങി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ചിത്രത്തിലെ  'തണ്ടൊടിഞ്ഞ താമരയിൽ' എന്ന അതിമനോഹരമായ പ്രണയഗാനത്തിന്‍റെ രചനയും സംവിധാനവും   സയനോര ഫിലിപ്പ് ആണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും സയനോരയും ചേർന്നാണ്.  ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഇന്ദ്രജിത്തും ശാന്തിയും തമ്മിലുള്ള കാവ്യാത്മകമായ പ്രണയത്തെ പ്രതിനിധീകരിക്കുന്ന ഗാനമാണിത്. 


വ്യത്യസ്ത സ്വഭാവത്തിൽപ്പെടുന്ന  നാല് ഗാനങ്ങളാണ് ആഹായ്ക്ക് വേണ്ടി സയനോര ഒരുക്കിയിരിക്കുന്നത്.
സയനോര ഫിലിപ്പ് സംഗീത സംവിധാനം നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ആഹാ'. 


സാസ പ്രൊഡക്ഷൻസിന്‍റെ  ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആഹാ'.  കേരളത്തിന്‍റെ  തനത് കായിക വിനോദമായ വടംവലിയെ കഥാതന്തുവാക്കി, സംഗീതത്തിനും, പ്രണയത്തിനും, കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായെത്തുന്ന ആഹാ ഒരു മുഴുനീള സ്പോർട്സ് ഡ്രാമയാണ്.


Also read: Marakkar Arabikkadalinte Simham എന്ന് റിലീസ് ചെയ്യും? മാസ് മറുപടിയുമായി Mohanlal


ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ, സിദ്ധാർത്ഥ ശിവ, ജയശങ്കർ എന്നിങ്ങനെ നിരവധി അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്.