താരരാജാവ് മോഹൻലാലും സൂപ്പർ ഡയറക്ടറായ പ്രിയനും (Priyadarshan) തമ്മിൽ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം മലയാളത്തിൽ മാത്രമല്ല ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.
ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ് ഇതെന്ന് പ്രിയദർശൻ (Priyadarshan) വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസ് എന്നാണ് എന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടൻ (Mohanlal).
Also Read: Surya യെ വിവാഹം കഴിക്കാൻ കാരണമായ രഹസ്യം വെളിപ്പെടുത്തി Jyothika
ചോദ്യത്തിന് മോഹൻലാൽ എന്താണ് ഉത്തരം നൽകിയത് എന്നറിയണ്ടേ? മറ്റൊന്നുമല്ല 'ഇൻശാ അല്ലാഹ്' (Insha allah) അതായത് 'ദൈവ നിശ്ചയം' എന്നായിരുന്നു ആ ഉത്തരം. മരക്കാരോട് ചോദിച്ചാൽ ഇതല്ലാതെ എന്ത് പറയാനാ അല്ലെ. മാത്രമല്ല ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മളെക്കാൾ കൂടുതൽ സങ്കടങ്ങൾ ഉള്ള ആളുകളെ വെച്ച് നോക്കുമ്പോൾ ഇത് നിസാരമാണെന്നും എളുപ്പം എല്ലാം മാറട്ടെയെന്നും ഒരുദിവസം കൊണ്ട് എല്ലാം മാറുന്ന ഒരു ശക്തിയുണ്ടാകട്ടെയെന്നും മോഹൻലാൽ (Mohanlal) പറഞ്ഞു.
Also Read: viral photos: Mammootty യുടെ വീട്ടിൽ ലാലേട്ടൻ, ഞെട്ടിത്തരിച്ച് കുഞ്ഞു മറിയം
മരക്കാറിനായുള്ള കാത്തിരിപ്പ് ഒരു വർഷത്തോലമായിയെന്നും സിനിമ മലയാളത്തിൽ മാത്രമുള്ള റിലീസ് അല്ലല്ലോയെന്നും അതും മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ അമേരിക്കയിൽ, മിഡിൽ ഈസ്റ്റിൽ, അങ്ങനെ ലോകം എമ്പാടും റിലീസ് ചെയ്യണമെന്നും മോഹൻലാൽ പറഞ്ഞു.
ജിത്തു ജോസഫ് ചിത്രം ദൃശ്യം 2 ന്റെ (Dhriysham 2) റിലീസിനോട് അനുബന്ധിച്ച് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഈ തുറന്നുപറച്ചിൽ നടത്തിയത്. ആദ്യം മാർച്ച് 26 ന് മരക്കാർ റിലീസ് ചെയ്യാനായിരുന്നു തീരുമാനമെങ്കിലും അന്യസംസ്ഥാന തീയറ്ററുകളിൽ ആളുകൾ വരുന്നത് കുറവായതിനാൽ വരുമാന നഷ്ട്ടമുണ്ടാകുമെന്ന കണക്ക് കൂട്ടലിൽ അത് പരിഹരിച്ചതിനു ശേഷം മാത്രമേ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിക്കുകയുള്ളുവെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
Also Read: സർക്കാർ സ്വർണ്ണ ധനസമ്പാദന പദ്ധതിയിൽ (Gold monetization scheme)വലിയ മാറ്റം വരുത്താൻ പോകുകയാണ്.
മഞ്ജു വാര്യർ (Manju Warrier), സുനിൽ ഷെട്ടി, പ്രഭു, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് എന്നിങ്ങനെ വലിയ താരനിരയാണ് മരക്കാരിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് അനിൽ ശശിയും പ്രിയദർശനും ചേർന്നാണ്. ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവർ ചേർന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...