Kochi : മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം ആറാത്തിന്റെ സക്‌സസ് ടീസർ പുറത്തിറക്കി. ചിത്രം തീയറ്റേറുകളിൽ വൻ വിജയമായതോടെയാണ് സക്‌സസ് ടീസർ പുറത്ത് വിട്ടിരിക്കുന്നത്. മോഹൻലാലാണ് ടീസർ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വെച്ചത്. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് 41 സെക്കന്റുള്ള വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING


ഈ വർഷത്തെ ഏറ്റവും മികച്ച ഓപ്പണിങ് കളക്‌ഷൻ ലഭിച്ച ചിത്രമാണ് ആറാട്ട്. റിപ്പോർട്ടുകൾ അനുസരിച്ച് ആറാട്ടിന്റെ ആദ്യ മൂന്ന് ദിവസത്തെ ഗ്രോസ് കളക്ഷൻ 17.80 കോടി രൂപയായിരുന്നു. 2022 ഫെബ്രുവരി 18 നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ലോകത്തെമ്പാടുമായി 2700 സ്‌ക്രീനുകളിലായിരുന്നു ചിത്രം റിലീസ് ചെയ്തത്.  ചിത്രത്തിലെ ഗാനങ്ങളും, ഡയലോഗുകളും കോർത്തിണക്കിയാണ് സക്‌സസ് ടീസർ പുറത്ത് വിട്ടിരിക്കുന്നത്. 


ALSO READ: Malayalam OTT Update : കാത്തിരുപ്പുകൾക്ക് ഒടുവിൽ അജ​ഗജാന്തരം, ജാന്‍.എ,മന്‍, കുഞ്ഞെല്‍ദോ ചിത്രങ്ങൾ ഒടിടിയിൽ എത്തുന്നു


ചിത്രത്തിൽ ആറാട്ട് ഗോപൻ എന്ന കഥാപാത്രമായി ആണ് മോഹൻലാൽ എത്തിയത്.   ബി.ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. രണ്ട് ദശകങ്ങൾക്ക് ശേഷം എ.ആർ റഹ്മാൻ സംഗീതം നൽകിയ മലയാളം സിനിമ കൂടിയാണ് ആറാട്ട്. കോമഡിയും ആക്ഷൻ ത്രില്ലർ വിഭാഗത്തിലുമായി പെടുന്ന ഒരു ചിത്രമാണ് ആറാട്ട്. 


 പുലിമുരുകന് ശേഷം ഉദയകൃഷ്ണയും വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലിനൊപ്പം വീണ്ടും കൈകോര്‍ത്ത ചിത്രമായിരുന്നു "നെയ്യാറ്റിന്‍കര ഗോപന്‍റെ  ആറാട്ട്". 18 കോടി രൂപയാണ് ചിത്രത്തിൻറെ ബജറ്റ് . നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, ഷീല, സ്വാസിക, തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ