Kochi :  മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രം ആറാട്ട് 52 രാജ്യങ്ങളിൽ റിലീസ് ചെയ്യും. ഫെബ്രുവരി 18 നാണ് ചിത്രം റിലീസിന് എത്തുന്നത്. 364 സ്ഥലങ്ങളിൽ 1624 തീയേറ്ററുകളിൽ ആറാട്ട് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.  കോവിഡ് രോഗബാധ ആരംഭിച്ചതിന് ശേഷം ഏറ്റവും വലിയ വേൾഡ് വൈഡ് റിലീസ് ലഭിക്കുന്ന മലയാള ചിത്രമാണ് ആറാട്ട്. കേരളത്തിൽ മാത്രം ചിത്രം 500 തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ആഘോഷ ചിത്രത്തിൻ്റെ എല്ലാ ചേരുവകളും ഉൾപ്പെട്ട ആറാട്ടിന്റെ ട്രെയിലറും ലിറിക്കൽ വീഡിയോ ഗാനവും സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ആർ ഡി ഇല്ലുമിനേഷൻസ്, ഹിപ്പോ പ്രൈം മോഷൻ പിക്ചർസ്, എംപിഎം ഗ്രൂപ്പ് എന്നീ ബാനറുകളുടെ കീഴിൽ ആർ.ഡി. ഇല്ലുമിനേഷൻസ്, ശക്തി (എം.പി.എം ഗ്രൂപ്പ്) ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന ഉദയ് കൃഷ്ണയും സംഗീതം രാഹുൽ രാജുമാണ് നിർവഹിച്ചിരിക്കുന്നത്. പുലിമുരുകൻ എന്ന വമ്പൻ ഹിറ്റിന് ശേഷം മോഹൻലാൽ - ഉദയ്കൃഷ്ണ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. 18 കോടി രൂപയാണ് ചിത്രത്തിൻറെ ബജറ്റ്.


ALSO READ: Aaraattu IMDB Rating | ട്രെൻഡിം​ഗ് നമ്പർ 1! ഐഎംഡിബിയിൽ തരംഗം സൃഷ്ടിച്ച് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്


കെ.ജി.എഫിൽ ഗരുഡനായി എത്തിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ വില്ലൻ. എ.ആർ. റഹ്മാന്റെ സാന്നിധ്യവും ചിത്രത്തിനുണ്ട്‌. മോഹൻലാലിന് പുറമെ വിജയ രാഘവൻ, സായ് കുമാർ, സിദ്ധിഖ്, ജോണി ആൻ്റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രൻസ്, കൊച്ചു പ്രേമൻ, പ്രശാന്ത് അലക്സാണ്ടർ, ലുക്‌മാൻ, ശ്രദ്ധാ ശ്രീനാഥ്, രചന നാരായണൻ കുട്ടി, സ്വാസിക, മാളവിക മേനോൻ, നേഹ സക്സേന എന്നിവർ അണിനിരക്കുന്ന വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.


ALSO READ: പൊടിപാറുന്ന ആക്ഷൻ, നെയ്യാറ്റിൻകര ഗോപൻറെ പൊളപ്പൻ ഡയലോഗ്, ആറാട്ടിൻറെ ടീസർ റിലീസായി


രണ്ട് ദശകങ്ങൾക്ക് ശേഷം എ.ആർ റഹ്മാൻ ഒരു മലയാള സിനിമയ്ക്ക് സംഗീതം നൽകുന്നു എന്നതും ആറാട്ട് സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. വിജയ് ഉലഗനാഥ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.