പൊടിപാറുന്ന ആക്ഷൻ, നെയ്യാറ്റിൻകര ഗോപൻറെ പൊളപ്പൻ ഡയലോഗ്, ആറാട്ടിൻറെ ടീസർ റിലീസായി

സമീപകാലത്ത് ഇറങ്ങിയ മോഹൻലാൽ ചിത്രങ്ങളിൽ ഏറ്റവും അധികം ആക്ഷൻ രംഗങ്ങൾ ഉള്ള ചിത്രമായിരിക്കും ആറാ

Written by - Zee Hindustan Malayalam Desk | Last Updated : Apr 14, 2021, 12:43 PM IST
  • വിജയ് ഉലകനാഥാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
  • ബി.കെ ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജാണ് സം​ഗീതം നൽകുന്നത്
  • നേരത്തെ ചിത്രത്തിൻറേതായി എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു.
  • ചെന്നൈയില്‍ കൂറ്റന്‍ സെറ്റിൽ വെച്ചായിരുന്നു ഗാനത്തിന്റെ ചിത്രീകരണം
പൊടിപാറുന്ന ആക്ഷൻ, നെയ്യാറ്റിൻകര ഗോപൻറെ പൊളപ്പൻ ഡയലോഗ്, ആറാട്ടിൻറെ ടീസർ റിലീസായി

മുണ്ട് മടക്കികുത്തി നെയ്യാറ്റിൻകര ഗോപൻറെ മാസ് ആക്ഷൻ. കിടിലൻ ഡയലോഗുകൾ,പിന്നെ പൊടിപാറുന്ന അടി. അങ്ങിനെ കാത്തിരിപ്പിന് വിരാമമിട്ട് ആറാട്ടിൻറെ ടീസർ റിലീസായി.നേരത്തെ ചിത്രത്തിൻറേതായി എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു.പുലിമുരുകനടക്കമുള്ള ഹിറ്റ് സിനിമകളുടെ എഴുത്തുകാരൻ ഉദയ്കൃഷ്ണയുടെ രചനയ്ക്ക് ബി. ഉണ്ണികൃഷ്ണനാണ് (B Unnikrishnan) സംവിധാനം ചെയ്യുന്നത്.   

വിജയ് ഉലകനാഥാണ് സിനിമയുടെ (Arattu Official Teaser) ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജാണ് സം​ഗീതം നൽകുന്നത്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിൽ നായിക. നെടുമുടി വേണു, സിദ്ദിഖ്, വിജയരാഘവൻ, സായ്കുമാർ, ഇന്ദ്രൻസ്, ജോണി ആന്റണി, ഷീല, സ്വാസിക രചന നാരായണൻക്കുട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ALSO READ : ഒടിടിയും, ഫിയോക്കും, പിന്നെ ഫഹദും വിലക്കാൻ പോയാൽ ആരെയൊക്കെ വിലക്കണം?

സമീപകാലത്ത് ഇറങ്ങിയ മോഹൻലാൽ ചിത്രങ്ങളിൽ ഏറ്റവും അധികം ആക്ഷൻ രംഗങ്ങൾ ഉള്ള ചിത്രമായിരിക്കും ആറാട്ട് എന്നാണ് ടീസറിലൂടെ മനസ്സിലാവുന്നത്. മികച്ച പ്രേക്ഷക പിന്തുണയാണ് ടീസർ റിലിസായി മിനിട്ടുകൾക്കുള്ളിൽ ലഭിച്ചത്.

ALSO READ : ഉലയുമായി അപർണ്ണ ബാലമുരളി എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി പൃഥ്വിരാജ്

ചെന്നൈയില്‍ കൂറ്റന്‍ സെറ്റിൽ വെച്ചായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനചിത്രീകരണവുമാണ് ആറാട്ടിലേത് ഒരു മണിക്കൂറിനുള്ളിൽ മൂന്ന് ലക്ഷത്തിലധികം പേരാണ് ടീസർ യൂ ടൂബിൽ കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 

More Stories

Trending News